'കാട്ടാളൻ' വയലൻസ് ഒഴിവാക്കി, കഥ മാറ്റിയില്ല, സംവിധായകനുമായി അഭിമുഖം

Published : Mar 11, 2025, 07:49 PM IST
'കാട്ടാളൻ' വയലൻസ് ഒഴിവാക്കി, കഥ മാറ്റിയില്ല, സംവിധായകനുമായി അഭിമുഖം

Synopsis

മാർക്കോ ഹിറ്റായപ്പോൾ കാട്ടാളന്റെ കാൻവാസും വളരെ വലുതായി എന്നും പോൾ ജോർജ്ജ്.

മോസ്റ്റ് വയലന്റ്സ് സിനിമ എന്ന വിളംബരത്തോടെ എത്തിയതാണ് ഷെരീഫ്  മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാർക്കോ'. സിനിമയിലെ വയലൻസ് സമൂഹത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുവെന്ന് അഭിപ്രായങ്ങളുമുണ്ടായി. ഇതുസംബന്ധിച്ച ചർച്ചകൾക്ക് ഫലമായി തന്റെ അടുത്ത ചിത്രം  'കാട്ടാളനി'ൽ വയലൻസ് രംഗങ്ങൾ ഉണ്ടാവില്ലെന്ന് നിർമാതാവ് പ്രതികരിച്ചതോടെ പ്രേക്ഷകർ തിരയുന്നത് കാട്ടാളന്റെ വിശേഷങ്ങളാണ്. ഇപ്പോളിതാ, കഥയ്ക്ക് ഉതകുന്ന രീതിയിൽ വയലൻസ് സീനുകൾ പൂർണമായി ഒഴിവാക്കിയെന്ന് കാട്ടാളന്റെ സംവിധായകൻ പോൾ ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

വിവാദം പേടിച്ചില്ല, മാറ്റം ആവശ്യം

മാർക്കോ പോലെയൊരു വലിയ സിനിമ ഉണ്ടാക്കിയ ഹൈപ്പ് കാട്ടാളനിൽ വലിയ പ്രതീക്ഷ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. മാർക്കോ റിലീസിന് മുൻപാണ് ഈ കാട്ടാളൻ ഓൺ ആവുന്നത്. മാർക്കോയുടെ റിലീസിന് ശേഷമാണ് കാട്ടാളൻ വലിയ സ്കെയിലിൽ ഒരുക്കാൻ തീരുമാനമാവുന്നത്. വയലൻസിന്റെ അതിപ്രസരം കാട്ടാളന്റെ സ്ക്രിപ്റ്റും ആവശ്യപ്പെടുന്നുണ്ടെങ്കിലും, മാർക്കോയുടെ റിലീസിന് ശേഷമുണ്ടായ ജനങ്ങളുടെ പ്രതികരണത്തെ മാനിച്ച് കൊണ്ടാണ് നിര്‍മാതാവ് ഷെരീഫ് കാട്ടാളനിലെ വയലൻസ് രംഗം ഒഴിവാക്കണമെന്ന് അവശ്യപ്പെട്ടത്. പിന്നീട് ഞങ്ങളുടെ കഥ കോംപ്രമൈസ് ചെയ്യാതെ അതിലെ വയലൻസ് രംഗങ്ങൾ ഒഴിവാക്കുകയാണ് ചെയ്‍തത്. ഓരോ സീനിന്റെയും തീവ്രത കുറയ്ക്കാതെയാണ് വയലൻസ് രംഗങ്ങൾ ഒഴിവാക്കിയത്.

സോഷ്യലി കമ്മിറ്റഡ് ആവണം

ഒരു കലാകാരൻ എന്ന നിലയിൽ സമൂഹത്തോട് കമ്മിറ്റഡായി നിൽക്കണം എന്നാണ് ഞങ്ങളുടെ ഭാഗം. സിനിമയിലെ വയലൻസ് സമൂഹത്തിൽ പ്രതിഫലിക്കുമെന്ന് പറയുമ്പോൾ അത് പൂർണമായി ഒഴിവാക്കാൻ സാധിക്കില്ല. പക്ഷെ മറ്റൊന്ന്, സിനിമയ്ക്ക് മുൻപേ ഇവിടെ ക്രൈം ഉണ്ടായിട്ടുണ്ടെന്നാണ്. സമൂഹത്തോട് കമ്മിറ്റഡ് ആയതു കൊണ്ട് തന്നെയാണ് ഇത്തരത്തിലൊരു മാറ്റത്തെ സ്വീകാര്യമാക്കിയത്. ആവിഷ്‍കാര സ്വാതന്ത്രത്തെ ഹനിക്കപ്പെട്ടുവോയെന്നൊന്നും തോന്നുന്നില്ല. കാരണം ഞങ്ങൾക്ക് കഥയിൽ കോംപ്രമൈസ് ചെയ്യേണ്ടി വന്നില്ലലോ.  

എന്തുകൊണ്ട് ആന്റണി വർഗീസ്?

മലയാളത്തില്‍ ആക്ഷൻ റേഞ്ച് ഉള്ളൊരു നടനാണ് ആന്റണി വർഗീസ്. തുടക്കം മുതൽ ആന്റണി അല്ലാതെ മറ്റാരെയും ചിന്തിച്ചില്ല. ആന്റണി ചെയ്‍ത വേഷങ്ങളിലധികവും ആക്ഷനാണ്. എന്നാൽ നമ്മുടെ സിനിമയിൽ ആക്ഷനും ത്രില്ലറും കോമഡിയും ചേർന്ന ഒരു കംപ്ലീറ്റ് പാക്കാണ്.  ആന്റണിയെ മാത്രമേ നിലവിൽ കാസ്റ്റ് ചെയ്‍തിട്ടുള്ളൂ.ആന്റണി വർഗീസ് ഇതുവരെ ചെയ്യാത്ത ഷെയ്ഡിലായിരിക്കും കാട്ടാളനിൽ എത്തുന്നത്.   ബാക്കി കാസ്റ്റിംഗ് മീറ്റിംഗുകളെല്ലാം നടന്നുക്കൊണ്ടിരിക്കുകയാണ്. കാട്ടാളന്റെ അണിയറിൽ മികച്ച ടെക്‌നിഷ്യന്മാരായിരിക്കും ഉണ്ടാവുക.

എന്താണ് ശരിക്കും കാട്ടാളൻ?

കാട്ടിന്റെ പശ്ചാത്തലത്തിലാണ് കാട്ടാളൻ ഒരുങ്ങുന്നത്. കേരളത്തിന് അകത്തും പുറത്തും ചിത്രീകരണം ഉണ്ടാവും. ലൊക്കേഷനൊന്നും ഇതുവരെയും  കൺഫേം ചെയ്തിട്ടില്ല. വലിയൊരു സിനിമയായിട്ടായിരിക്കും   കാട്ടാളൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

പിന്തുണയോടെ പ്രൊഡ്യൂസർ

ഷെരീഫ് മാധ്യമങ്ങളിൽ കാട്ടാളനെ കുറിച്ച് പറഞ്ഞത് മാത്രമല്ല, മറിച്ച്  തുടക്കം മുതൽ ഞങ്ങൾക്ക് പൂർണപിന്തുണയോടെ ഒപ്പമുണ്ടായിരുന്നു. കഥയെ ബാധിക്കാതെ എങ്ങനെ മാറ്റങ്ങൾ വരുത്താം എന്ന രീതിയിൽ നിർദ്ദേശങ്ങൾ  അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. വലിയൊരു സിനിമയായിരിക്കും കാട്ടാളൻ.

Read More: 'ഞങ്ങൾ ഒന്നിച്ചുള്ള സിനിമ വരുന്നുണ്ട്'; വിശേഷങ്ങൾ പറ‍ഞ്ഞ് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും