'ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം?', ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനു ജോസഫിന്റെ വീഡിയോ

Web Desk   | Asianet News
Published : Jun 22, 2021, 01:49 PM ISTUpdated : Jun 22, 2021, 01:52 PM IST
'ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം?', ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനു ജോസഫിന്റെ വീഡിയോ

Synopsis

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി അനു ജോസഫ്.

വിവാഹത്തെ കുറിച്ച് സീരിയസ് ആയിട്ട് ചിന്തിച്ചിട്ടില്ലെന്ന് നടി അനു ജോസഫ്.  വിവാഹം കഴിക്കാതിരിക്കണമെന്നൊന്നും വിചാരിച്ചിട്ടില്ല, തന്റെ കാര്യങ്ങള്‍ മനസിലാക്കുന്ന ഒരാളായിരിക്കണം. സിംഗിള്‍ ആയിട്ടുള്ള ജീവിതം ആസ്വദിക്കുന്നുണ്ട്. പ്രപഞ്ചത്തെയും പ്രൊഫഷനെയുമൊക്കെ താൻ പ്രണയിക്കുന്നുണ്ടെന്നും അനു ജോസഫ് പറഞ്ഞു.


സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു അനു ജോസഫ്. അനു ജോസഫ് തന്നെ ചോദ്യകര്‍ത്താവായും വന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ 'ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം? എന്ന തലക്കെട്ടിലുള്ള വീഡിയോയിലൂടെ മറുപടി പറയുകയായിരുന്നു. വിവാഹത്തെ കുറിച്ച് പ്രത്യേക സങ്കല്‍പം ഒന്നുമില്ല.നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം എന്നും അനു ജോസഫ് പറയുന്നു.

സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്‍ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്‍ടം മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതുമാണെന്നും അനു ജോസഫ് പറയുന്നു.

പ്രപഞ്ചത്തെയും പ്രൊഫഷനെയും ഒക്കെ താൻ പ്രണയിക്കുന്നുണ്ടെന്നായിരുന്നും സ്‍കൂൾ കാലത്തിലും പ്രണയം ഉണ്ടായിട്ടില്ലെന്നും അനു ജോസഫ് പറയുന്നു.

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു