'ആണും പെണ്ണും എല്ലാവരും മനുഷ്യര്‍ മാത്രമാണ്', സ്‍ത്രീധനം മാത്രമല്ല പ്രശ്‍നമെന്നും നടി നേഹ റോസ്

Web Desk   | Asianet News
Published : Jun 22, 2021, 12:03 PM ISTUpdated : Jun 22, 2021, 07:47 PM IST
'ആണും പെണ്ണും എല്ലാവരും മനുഷ്യര്‍ മാത്രമാണ്', സ്‍ത്രീധനം മാത്രമല്ല പ്രശ്‍നമെന്നും നടി നേഹ റോസ്

Synopsis

വിസ്‍മയയുടെ മരണത്തില്‍ പ്രതികരണവുമായി നടി നേഹ.

സ്‍ത്രീധനം മാത്രമല്ല, ചിന്താഗതിയും ഇവിടെ പ്രധാന കാര്യമാണെന്ന് നടി നേഹ റോസ്. ശൂരനാട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നേഹ. പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നിൽക്കണം, എന്ന ചിന്താഗതി ഇന്നും പലരും വെച്ച് പുലർത്തുന്നുണ്ട്. ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ്, അതിനപ്പുറം നമ്മൾ ഒന്നുമല്ല എന്നും നേഹ റോസ് പറയുന്നു.

നേഹ റോസിന്റെ കുറിപ്പ്

സ്‍ത്രീധനം മാത്രമാണോ ഇവിടെ വിഷയം?? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ?. ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ.
'പെണ്ണ് വെറും പെണ്ണാണ്, എന്തും പറയാം അടിക്കാം, പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നിൽക്കണം, എന്ന ചിന്താഗതി ഇന്നും പലരും വെച്ച് പുലർത്തുന്നു.  എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകൾ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ കുറവാണ്.( എല്ലാ നാട്ടിലും, രാജ്യങ്ങളിലും, ലോകമെമ്പാടും ഇന്നും ഇത് കേൾക്കാൻ സാധിക്കും )

 ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്. നാണമില്ലേ. ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ്. അതിനപ്പുറം നമ്മൾ ഒന്നുമല്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു