യു കെയുടെ മനോഹാരിതയിൽ ഒരു ഫാമിലി ത്രില്ലർ ഡ്രാമ; ടൈറ്റിൽ പുറത്തുവിട്ട് താരങ്ങൾ

Published : Jan 13, 2024, 10:24 PM IST
യു കെയുടെ മനോഹാരിതയിൽ ഒരു ഫാമിലി ത്രില്ലർ ഡ്രാമ; ടൈറ്റിൽ പുറത്തുവിട്ട് താരങ്ങൾ

Synopsis

ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ബിനോ അ​ഗസ്റ്റിൻ ആണ്.

നു മോഹനും അതിഥി രവിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ബിഗ് ബെൻ എന്നാണ് പേര്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ പൃഥ്വി രാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ , ആന്റണി വർ​ഗീസ് ( പെപ്പേ) എന്നിവർ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ബിനോ അ​ഗസ്റ്റിൻ ആണ്. വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ്, വിജയ് ബാബു, ജാഫർ ഇടുക്കി  തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. 

ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ബി​ഗ് ബെൻ ഒരുങ്ങുന്നത്. എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. അനുവിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ബിജു സോപാനം,നിഷാ സാരം​ഗ്, ബേബി ഹന്ന  മുസ്തഫ തുടങ്ങിയവരും ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

'എസ്ജി ഹാപ്പിനസ് ടൈം'; ഭാ​ഗ്യയുടെ സം​ഗീത് നിശയുമായി സുരേഷ് ​ഗോപി

ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സം​ഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാ​ഗ്രഹണം. എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സം​ഗീതം- അനിൽ ജോൺസൻ,  സംഘടനം- റൺ രവി, അസ്സോസിയേറ്റ്  പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ , പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ,  മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. വാഴൂർ ജോസ് ആണ് പിആര്‍ഒ.

നിലു ബേബിക്ക് കുഞ്ഞാവ എത്തി, രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളിയും ശ്രീനിഷും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'