
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരവും ബിഗ്ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹം, മെഹന്ദി, വിവാഹ റിസപ്ഷൻ തുടങ്ങി എല്ലാ ചടങ്ങുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരു സ്പെഷ്യൽ സമ്മാനമാണ് ഭുവനേഷിനും അമ്മക്കും അനുമോൾ റിസപ്ഷൻ വേദിയിൽ വെച്ച് നൽകിയത്. അനുവിന്റെയും ഭുവന്റെയും ഡസ്റ്റിനേഷന്‍ വെഡ്ഡിങ് ഫോട്ടോയില്‍, അമ്മയ്‌ക്കൊപ്പം, ഭുവന്റെ അച്ഛന്റെ ഫോട്ടോയും ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒരു ഫ്രെയിം ആയിരുന്നു ഭുവനേഷിനുള്ള അനുമോളുടെ സ്പെഷ്യൽ സമ്മാനം. ഫ്രെയിം കണ്ട് ഭുവനും അമ്മയും ഇമോഷണലാകുന്നതും, ഭുവന്‍ അനുമോളെ കെട്ടിപ്പിടിച്ച് നന്ദി പറയുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അനുമോളുടെയും കണ്ണ് നിറയുന്നുണ്ട്.
തനിക്കു വേണ്ടി ഭുവനേഷും തിരുവന്തപുരത്തേക്ക് താമസം മാറുന്നതിനെക്കുറിച്ചും അനുമോൾ മറ്റൊരു വീഡിയോയിൽ സംസാരിച്ചിരുന്നു. ''എനിക്ക് തിരുവനന്തപുരം വിട്ടു പോകാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പുറത്ത് എവിടെ പോയാലും, അത് ജോലിയുടെ ആവശ്യത്തിനായാൽ പോലും എത്രയും പെട്ടന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കും. കൊച്ചിയില്‍ പോയാല്‍ ആദിലയും നൂറയും എപ്പോഴും വഴക്ക് പറയും, അവരുടെ അടുത്ത് നില്‍ക്കുന്നില്ല എന്ന്. എന്നെ സംബന്ധിച്ച് പെട്ടന്ന് ജോലി തീര്‍ത്ത് എനിക്ക് നാട്ടില്‍ തിരിച്ചെത്തണം. ചെറിയൊരു സിറ്റി ആയിരുന്നെങ്കിലും തിരുവനന്തപുരമാണ് എനിക്കിഷ്ടം. തിരുവനന്തപുരം വിട്ട് പോകരുത് എന്ന് എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ ഞാന്‍ അങ്ങോട്ട് പറയുന്നതിന് മുന്‍പേ ഭുവന്‍ ഇങ്ങോട്ട് പറഞ്ഞു, നിന്റെ വീടും അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ ഒക്കെ ഇവിടെയല്ലേ, അതുകൊണ്ട് പുള്ളി തന്നെ ഇങ്ങോട്ടേക്ക് മാറിക്കോളാം എന്ന്. ഞാനും അമ്മയും മാത്രമല്ലേയുള്ളൂ, ഞങ്ങളിങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. മുംബൈ ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഭുവന്‍, വര്‍ക്ക് ഫ്രം ഹോം ആണ്. അതുകൊണ്ട് കുഴപ്പമില്ല'', എന്നാണ് അനുമോൾ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ