സംസ്‍കൃത സിനിമയില്‍ നായികയായി അനുമോള്‍

By Web TeamFirst Published Mar 12, 2021, 4:34 PM IST
Highlights

ജി പ്രഭ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുമോള്‍ നായികയാകുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍തതൊക്കെ ശ്രദ്ധേയമായവ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുമുണ്ട് അനുമോള്‍. ഇപോഴിതാ അനുമോള്‍ സംസ്‍കൃത സിനിമയിലും നായികയാകുകയാണ്. അനുമോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടായ എന്ന സിനിമയിലാണ് അനുമോള്‍ നായികയാകുന്നത്.

അവളാല്‍ എന്നാണ് സിനിമയുടെ പേരിന്റെ അര്‍ഥം. ജി പ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ്‍ടി എന്ന സംസ്‍കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്‍തത്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.  സിനിമയുടെ ഫോട്ടോയും അനുമോള്‍ ചെയ്‍തിട്ടുണ്ട്. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നമ്പൂതിരി സ്‍ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണമാണ് സിനിമയുടെ പ്രമേയം.

ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

click me!