'ഫാൻ മൊമന്റ്'; ദീപാവലി ആഘോഷത്തില്‍ അമിതാഭ് ബച്ചനൊപ്പമുള്ള ഫോട്ടോയുമായി അനുപം ഖേര്‍

Published : Oct 29, 2019, 01:28 PM ISTUpdated : Oct 29, 2019, 01:29 PM IST
'ഫാൻ മൊമന്റ്'; ദീപാവലി ആഘോഷത്തില്‍ അമിതാഭ് ബച്ചനൊപ്പമുള്ള ഫോട്ടോയുമായി അനുപം ഖേര്‍

Synopsis

അമിതാഭ് ബച്ചനൊപ്പമുള്ള ഫോട്ടോയുമായി മുതിര്‍ന്ന നടൻ അനുപം ഖേര്‍.

കുറച്ചുദിവസങ്ങളിലായി രാജ്യം ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. താരങ്ങളടക്കമുള്ളവര്‍ ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. ആഘോഷത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ ദീപാവലിക്ക് സുഹൃത്തുക്കള്‍ക്ക് വിരുന്നൊരുക്കിയിരുന്നു. ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത അനുപം ഖേര്‍ അമിതാഭ് ബച്ചനൊപ്പം എടുത്ത ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

വലിയ ദീപാവലി പാര്‍ട്ടിക്ക് നന്ദി, പ്രിയപ്പെട്ട അമിതാഭ് ബച്ചനും ജയാ ജിക്കും. വലിയ ആഘോഷമായിരുന്നു. മനോഹരമായി ഒരു മേല്‍ക്കൂരയ്‍ക്കകത്ത് നിരവധി സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞു. ന്യൂയോര്‍ക്കില്‍ ആയതിനാല്‍ പഴയ സഹപ്രവര്‍ത്തകരെ മിസ് ചെയ്യുന്നുണ്ടായിരുന്നു. ഹൃദയഭരിതമായ നിരവധി ആശ്ലേഷങ്ങള്‍ക്കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു. ജെയ് ഹോ- അനുപം ഖേര്‍ എഴുതുന്നു. അതേസമയം ഹോട്ടല്‍ മുംബൈ ആണ് അനുപം ഖേര്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.  ഭീകരാക്രമണത്തിനെതിരെയുള്ള പ്രമേയവുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 2008ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തില്‍ പ്രധാന പരാമര്‍ശ വിഷയമാകുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.ദേവ് പട്ടേല്‍ നായകനാകുന്ന ചിത്രം അടുത്തമാസം 22നാണ് റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍