ടാഗോറായി അമ്പരപ്പിച്ച് അനുപം ഖേർ: 'തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ'ന്ന് ആരാധകർ

Published : Jul 09, 2023, 02:02 PM ISTUpdated : Jul 09, 2023, 02:10 PM IST
ടാഗോറായി അമ്പരപ്പിച്ച് അനുപം ഖേർ: 'തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ'ന്ന് ആരാധകർ

Synopsis

538-ാമത് ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് നടൻ അനൂപം ഖേർ.

സിനിമാ കരിയറിലെ 538-ാമത് ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. രവീന്ദ്ര നാഥ് ടാഗോറായാണ് ചിത്രത്തിൽ അനുപം ഖേർ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അദ്ദേഹം പങ്കുവച്ചു. ടാ​ഗോറായി വേഷമിട്ട അനുപം ഖേറിനെ ഇതിൽ കാണാം. 

രവീന്ദ്രനാഥ് ടാഗോറായി വേഷമിടാൻ സാധിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. 'ഗുരുദേവിനെ സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് എന്റെ ഭാഗ്യമാണ്! ഈ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ഞാൻ നിങ്ങളുമായി പങ്കുവെക്കും', എന്നാണ് അനുപം ഖേർ കുറിച്ചത്. 

നിരവധി പേരാണ് ടാ​ഗോറിന്റെ വേഷമിട്ട അനുപം ഖേറിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. ചിത്രം കണ്ടിട്ട് അനൂപം ഖേർ ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. 'മറ്റാർക്കും നിങ്ങളേക്കാൾ നന്നായി ഈ വേഷം ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പുണ്ട്', എന്നാണ് മറ്റു ചിലർ കമന്റ് ചെയ്യുന്നത്. 

മെട്രോ ഇൻ ദിനോ ആണ് അനുപം ഖേറിന്റേതായി റിലീസിനൊരുങ്ങുന്നത്. അനുരാഗ് ബാസു ഒരുക്കുന്ന ആന്തോളജി ചിത്രമാണിത്. ആദിത്യ റോയ് കപൂർ, സാറാ അലി ഖാൻ, പങ്കജ് ത്രിപാഠി എന്നിങ്ങനെ നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2024 മാർച്ച് 29ന് ചിത്രം റിലീസ് ചെയ്യും. ദി വാക്സിൻ വാർ, എമർജൻസി എന്നീ ചിത്രങ്ങളിലും അനുപം അഭിനയിക്കും. 

‘എന്നിലൂടെ സംഭവിച്ച കാര്യങ്ങളാണ് ശോഭയ്ക്കുണ്ടായത്, അവർ ഒറിജിനൽ അല്ല’: അഖിൽ മാരാർ

 'ദ കശ്മീർ ഫയൽസ്' അടുത്തിടെ ഇറങ്ങിയ അനുപം ഖേര്‍ ചിത്രങ്ങളില്‍ ശ്രദ്ധേയമായത്. കഴിഞ്ഞ വർഷം മാർച്ചിൽ‌ ആയിരുന്നു കശ്മീർ ഫയൽസ് തിയറ്ററുകളിൽ എത്തിയത്. കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു റിലീസിന് എത്തിയത്.  മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹോളിവുഡിൽ ഇപ്പോഴും ലിംഗപരമായ അസമത്വം, പ്രശസ്തി കാരണം പാനിക് അറ്റാക്ക് ഉണ്ടായി..'; തുറന്നുപറഞ്ഞ് എമിലിയ ക്ലാർക്ക്
"ആ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണെന്ന് പറയുന്നത് ഒരു ബഹുമതി പോലെയാണ്": വിനായക് ശശികുമാർ