'എന്റെ ജീവിതത്തെ കുറിച്ച് നിങ്ങൾക്കെന്തറിയാം? ഒരു സ്ത്രീയുടെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചത്'; തുറന്നടിച്ച് അനുപമ പരമേശ്വരൻ

Published : Aug 03, 2026, 06:15 PM IST
Anupama Parameswaran

Synopsis

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഒരു സ്ത്രീയുടെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചായിരുന്നുവെന്നും ആളുകൾക്ക് തൻ്റെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും താരം വ്യക്തമാക്കി.

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. 'പ്രേമം' എന്ന അൽഫോൺസ് പുത്രൻ സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെല്ലാം സജീവമായിരുന്നു. മാറി സെൽവരാജ് സംവിധാനം ചെയ്ത 'വാഴൈ' എന്ന ചിത്രത്തിൽ ധ്രുവ് വിക്രമിനൊപ്പം മികച്ച പ്രകടനമാണ് അനുപമ കാഴ്‌ചവച്ചത്. ഈ സിനിമയ്ക്ക് ശേഷം ധ്രുവ് വിക്രമും അനുപമയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ അനുപമ ധ്രുവ് വിക്രമുമായി ബ്രേക്ക് അപ്പ് ആയെന്ന റിപ്പോർട്ടുകൾ തമിഴ് മാധ്യമങ്ങളടക്കം പുറത്തുവിട്ടിരുന്നു. കൂടാതെ വ്യക്തിപരമായ ചില അനുഭവങ്ങളെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അനുപമ നടത്തിയ പ്രതികരണമാണ് ചർച്ചയാവുന്നത്.

തന്റെ പുതിയ സിനിമയായ ക്രേസി കല്യാണം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് അനുപമയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരാം. നിരവധി പേരാണ് താരത്തിന്റെ മറുപടിക്ക് കയ്യടിക്ക് കയ്യടിക്കുന്നത്. തന്റെ ജീവിതത്തെ കുറിച്ച് ചോദ്യം ചോദിക്കുന്ന വ്യക്തിക്ക് എന്തറിയാമെന്നും ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും അനുപമ വ്യക്തമാക്കി.

"അത് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടാണ്. എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ ആരോടും എന്തെങ്കിലും പറഞ്ഞതോ വികാരങ്ങൾ പുറത്തുവിട്ടതോ അല്ല. ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. അങ്ങനെ പറഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. എന്നെക്കുറിച്ചോ എന്റെ ജീവിതത്തെക്കുറിച്ചോ നിങ്ങൾക്ക് എന്തറിയാം? ആളുകൾ അവരവരുടെ ധാരണകൾ ഉണ്ടാക്കുകയാണ്. അത് അവരുടെ ഇഷ്ടമാണ്. ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ പോസ്റ്റ് ചെയ്യും." അനുപമ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിസ്‍മയ ഒരു വ്യക്തിയാണ്, അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്: മോഹന്‍ലാല്‍
'ആ ഫൈറ്റ് സീൻ റീ ഷൂട്ട് ചെയ്യാൻ മോഹൻലാൽ വീണ്ടും ചെളിയിൽ കിടന്നുരുണ്ടു..'; അനുഭവം പങ്കുവച്ച് ജൂഡ് ആന്റണി ജോസഫ്