
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രമാണ് 'ബട്ടര്‍ഫ്ലൈ'. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അനുപമ പരമേശ്വരൻ ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനുപമ പരമേശ്വരന് ചിത്രത്തില്‍ ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് എന്നാണ് ടീസറില്‍ (Butterfly teaser) നിന്ന് വ്യക്തമാകുന്നത്.
മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് ഇപ്പോള്‍ അനുപമ പരമേശ്വരൻ ഏറെ സജീവം. 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നന്ത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.
അനന്ത ശ്രീരാമാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. കെ എസ് ചിത്രയ്‍ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നു. അര്‍വിസാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ സംഗീത സംവിധാനം. സംവിധായകൻ ഘന്ത സതീഷ് ബാബു തന്നെ തിരക്കഥയെഴുതുമ്പോള്‍ സംഭാഷണ രചന ദക്ഷിണ്‍ ശ്രീനിവാസാണ്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എൻജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് അനുപമ പരമേശ്വരൻ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍
തെലുങ്കിലെ തന്നെ ചിത്രമായ 'കാര്‍ത്തികേയ 2' അനുപമ പരമേശ്വരന്റേതായി റിലീസ് ചെയ്യാനുണ്ട്. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകൻ. 'കാര്‍ത്തികേയ 2' സംവിധാനം ചെയ്യുന്നത് ചന്തുവാണ്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'കാര്‍ത്തികേയ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. 'ദേവസേന' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ എത്തുക.
'പ്രേമം' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. 'മേരി' എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ അനുപമ പരമേശ്വരന്. രാമു കാര്യാട്ട് അവാര്‍ഡും 'പ്രേമ'ത്തിലൂടെ അനുപമ പരമേശ്വരന് ലഭിച്ചു. മലയാളത്തില്‍ 'കുറുപ്പ്' എന്ന ചിത്രത്തിലെ അനുപമ പരമേശ്വരന്റെ വേഷമാണ് ഏറ്റവും ഒടുവില്‍ ശ്രദ്ധിക്കപ്പെട്ടത്. അനുപമ പരമേശ്വരൻ ചിത്രത്തില്‍ അതിഥിയായിട്ടായിരുന്നുവെങ്കിലും ലഭിച്ച രംഗം ഗംഭീരമാക്കിയെന്നായിരുന്നു അഭിപ്രായങ്ങള്‍. 'മണിയറയിലെ അശോകന'ന്നെ ചിത്രത്തിലൂടെ അസിസ്റ്റ് ഡയറക്ടറുമായി അനുപമ പരമേശ്വരൻ. ധനുഷ് നായകനായ ചിത്രത്തിലൂടെ തമിഴകത്തും എത്തിയിരുന്നു അനുപമ പരമേശ്വരൻ. 'കോ'ടി എന്ന ചിത്രത്തിലാണ് തമിഴില്‍ അനുപമ പരമേശ്വരൻ അഭിനയിച്ചത്. ധനുഷിന്റെ ജോഡിയായിട്ടായിരുന്നു ചിത്രത്തില്‍ അനുപമ പരമേശ്വരന്റെ കഥാപാത്രം. പുതിയ ത്രില്ലര്‍ ചിത്രം 'ബട്ടര്‍ഫ്ലൈ'യും എത്തുമ്പോള്‍ എന്തായാലും ആരാധകര്‍ ആകാംക്ഷയിലാണ്.
Read More : നിറഞ്ഞാടുന്ന മമ്മൂട്ടി, 'ഭീഷ്‍മ പര്‍വം' റിവ്യു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ