അത്ഭുത വിജയമായ 'കാര്‍ത്തികേയ 2' ഇന്ന് മുതല്‍ കേരളത്തില്‍, തിയേറ്റര്‍ ലിസ്റ്റ്

Published : Sep 23, 2022, 10:07 AM ISTUpdated : Sep 27, 2022, 10:04 AM IST
അത്ഭുത വിജയമായ 'കാര്‍ത്തികേയ 2' ഇന്ന് മുതല്‍ കേരളത്തില്‍, തിയേറ്റര്‍ ലിസ്റ്റ്

Synopsis

'കാര്‍ത്തികേയ 2' ഇന്ന് കേരളത്തില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.  

അടുത്തകാലത്ത് ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളിലൊന്നാണ് 'കാര്‍ത്തികേയ 2'വിന്റെ വിജയം. നൂറ്റിയിരുപത് കോടിയലധികം കളക്റ്റ് ചെയ്‍തിട്ടുണ്ട് 'കാര്‍ത്തികേയ 2' ഇതുവരെ. ഹിന്ദി മേഖലകളിലും വൻ പ്രേക്ഷക സ്വീകാര്യത നേടിയ തെലുങ്ക് ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്‍ത് എത്തുകയാണ്. ഇ4 എന്റര്‍ടെയ്‍ൻമെന്റ് എത്തിക്കുന്ന 'കാര്‍ത്തികേയ 2'വിന്റെ കേരള തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

വൻ ഫാൻ ബേസില്ലാത്ത താരമായിരുന്നിട്ടും നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രം നേടുന്ന വിജയം രാജ്യമൊട്ടാകെയുള്ള നിരൂപകരെയും അമ്പരപ്പിക്കുന്നതാണ്.  അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഓഗസ്റ്റ് 13ന് തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്‍ത് ചിത്രം ഒരു മാസം കഴിഞ്ഞാണ് കേരളത്തിലും  പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

ചന്ദു  മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്‍ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു 'കാര്‍ത്തികേയ'. രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ, 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്.

'കാര്‍ത്തികേയ 2' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന സ്വീകാര്യതയും ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. റിലീസ് ചെയ്‍തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ദ്ധിച്ചു. മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആദ്യ ആറ് ദിവസങ്ങളില്‍ നിന്ന് മാത്രമായി 33 കോടി രൂപ കളക്റ്റ് ചെയ്‍തിരുന്നു.

Read More : ആക്ഷൻ ത്രില്ലറുമായി നാഗാര്‍ജുന, 'ദ ഗോസ്റ്റി'ന് യു/എ സര്‍ട്ടിഫിക്കറ്റ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിങ്ങള്‍ക്ക് അതെന്റെ ഏറ്റവും മോശം സിനിമയാകും, പക്ഷേ ആ സിനിമ തന്നത് ഗുണങ്ങളാണ്'; പ്രതികരിച്ച് നിഖില വിമൽ
'പ്രസവ വേദന ലോകത്താർക്കു പറഞ്ഞാലും മനസിലാകില്ല, അതുപോലെയാണ് എന്റെ സർജറിയും': രഞ്ജു രഞ്ജിമാർ