'കാര്‍ത്തികേയ 2'വിനു ശേഷം നിഖിലും അനുപമ പരമേശ്വരനും, '18 പേജെസി'ന്റെ റിലീസ് പ്രഖ്യാപിച്ചു

Published : Oct 27, 2022, 12:28 PM IST
'കാര്‍ത്തികേയ 2'വിനു ശേഷം നിഖിലും അനുപമ പരമേശ്വരനും,  '18 പേജെസി'ന്റെ റിലീസ്  പ്രഖ്യാപിച്ചു

Synopsis

അനുപമ പരമേശ്വരൻ നായികയാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളിലേ അനുപമ പരമേശ്വരൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തെലുങ്കില്‍ സജീവമാണ്. അടുത്തിടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച 'കാര്‍ത്തികേയ 2' എന്ന സര്‍പ്രൈസ് ഹിറ്റിലും അനുപമ പരമേശ്വരനായിരുന്നു നായിക. തെലുങ്കില്‍ വൻ ഹിറ്റായി മാറിയ ചിത്രം ഹിന്ദിയടക്കമുള്ള ഭാഷകളിലും മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. 'കാര്‍ത്തികേയ 2'വില്‍ നായകനായ നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ചിത്രം '18 പേജെസി'ന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത.

അനുപമ പരമേശ്വരൻ ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക. പല്‍നാട്ടി സൂര്യ പ്രതാപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

അനുപമ പരമേശ്വരൻ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം അനുപമ പരമേശ്വരൻ നായികയായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ഡയറക്ട് റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read More: പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഷെയ്ൻ നിഗം, 'കൊറോണ പേപ്പേഴ്‍സ്' തുടങ്ങി

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍