ടില്ലു സ്‍ക്വയറിന് അനുപമ പരമേശ്വരൻ വാങ്ങിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം

Published : Feb 24, 2024, 11:17 AM ISTUpdated : Feb 24, 2024, 11:32 AM IST
ടില്ലു സ്‍ക്വയറിന് അനുപമ പരമേശ്വരൻ വാങ്ങിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം

Synopsis

അനുപമ പരമേശ്വരന് പ്രതിഫലമായി ലഭിക്കുന്നത്.

അനുപമ പരമേശ്വരൻ നായികയായി വരാനിരിക്കുന്ന ചിത്രം ടില്ലു സ്‍ക്വയറാണ്. സിദ്ദുവാണ് നായകനായി എത്തുന്നത്. അനുപമ അതീവ ഗ്ലാമറസായിട്ട് ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. ടില്ലു സ്‍ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒടിടിപ്ലേ.

സാധാരണ തെലുങ്കില്‍ അനുപമയ്‍ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‍ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന ടില്ലു സ്‍ക്വയര്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് റാമാണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനര്‍ സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരിക്കും ടില്ലു സ്‍ക്വയര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഗീതം നിര്‍വഹിക്കുന്നത് എസ് തമനാണ്.

അനുപമ പരമേശ്വരൻ വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ നടി അനുപമ പരമേശ്വരൻ വേഷമിട്ടിരിക്കുന്നത്. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്യുന്നു.

പ്രേമം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലാണ് അനുപമ പരമേശ്വരൻ അരങ്ങേറി. പ്രേമത്തില്‍ മേരി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു അനുപമ പരമേശ്വരൻ. എന്നാല്‍ അനുപമ കുറച്ച് മലയാള ചിത്രങ്ങള്‍ മാത്രമാണ് ചെയ്‍തത്. അനുപമ പരമേശ്വരൻ തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് സജീവം. അനുപമ പരമേശ്വരൻ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ തെലുങ്കില്‍ നായികയായിട്ടുണ്ട്.

Read More: കോളിവുഡിലെ ഉയര്‍ന്ന തുക, വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചതിന്റെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും