'എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയം..'; എപ്‌സ്റ്റീൻ ഫയൽസിൽ പ്രതികരണമറിയിച്ച് അനുരാഗ് കശ്യപ്

Published : Feb 05, 2026, 09:26 PM IST
Anurag Kashyap finally breaks silence on being named in the Epstein files

Synopsis

Anurag Kashyap finally breaks silence on being named in the Epstein files. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ തന്റെ പേര് ഉൾപ്പെട്ടതിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയൽസിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പേരുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ, ഇമെയിലുകൾ, ഇരകളുടെ മൊഴികൾ എന്നിവയാണ് ഈ ഫയലുകൾ. 

അനുരാഗ് കശ്യപിനെ കൂടാതെ സംവിധായിക നന്ദിത ദാസ്, മീര നായർ എന്നിവരുടെ പേരുകളും സിനിമാലോകത്ത് നിന്നും ഉയർന്നുകേട്ടിരുന്നു. ഷാങ്ഹായിൽ നടന്ന ഒരു കോൺഗ്രസുമായി ബന്ധപ്പെട്ട ഇമെയിൽ സംഭാഷണങ്ങളിലാണ് 'പ്രശസ്തനായ ബോളിവുഡ് സംവിധായകൻ' എന്ന പേരിൽ കശ്യപിനെ പരാമർശിച്ചിരിക്കുന്നത്.

'എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയം'

എന്നാൽ ഇപ്പോഴിതാ വാർത്തകളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്ക് ഇതിനെ കുറിച്ച് യാതൊരുവിധ സൂചനയില്ലെന്നും, തന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ തന്റെ സിനിമകളേക്കാൾ ജനപ്രിയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."എനിക്ക് ഇതിനെക്കുറിച്ച് ഒരു സൂചനയും ഇല്ല. ഒരു പ്രഭാഷകനെന്ന നിലയിൽ എനിക്ക് ക്ഷണങ്ങൾ ലഭിക്കുന്നുണ്ട്, പ്രതിമാസം ഏകദേശം 15 എണ്ണം. ഞാൻ വളരെ അപൂർവമായി മാത്രമേ പ്രതികരിക്കാറുള്ളൂ. കൂടാതെ, ജീവിതത്തിൽ ഒരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടില്ല. സ്വയം വിശദീകരിക്കുന്ന ഒരു റാൻഡം ഇ മെയിൽ മാത്രമാണത്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയമാണ്." അനുരാഗ് കശ്യപ് പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.

അതേസമയം ഇൻഡിപെൻഡന്റ് ഫിലിം മേക്കർ പ്രോജക്റ്റ് സ്പ്രിംഗ് ഗാലയിലേക്ക് എപ്സ്റ്റീനെ അതിഥിയായി ക്ഷണിച്ചുവെന്നും അവിടെ മീര നായർ ഹോസ്റ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നുവെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ബിൽ ക്ലിന്റൺ, ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖരും ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന 'ലേക്ക് ഡിസ്ട്രിക്റ്റ് ഫെസ്റ്റിവലിൽ' നന്ദിത ദാസ് പ്രസംഗകയായി എത്തിയപ്പോൾ അതിഥികളുടെ പട്ടികയിൽ എപ്‌സ്റ്റീന്റെ പേരും ഉണ്ടായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ ഓരോന്നായി കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു..'; കുറിപ്പ് പങ്കുവച്ച് ജി വേണുഗോപാൽ
3 വർഷമായി ശല്യപ്പെടുത്തുന്ന വേട്ടക്കാർ, പൊലീസിൽ പരാതി നൽകിയിട്ടും കാര്യമില്ല: നടി രവീണ