'നച്ചത്തിരം നഗര്‍ഗിരത്' കണ്ട് അനുരാഗ് കശ്യപ്, പാ രഞ്‍ജിത്തിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ

Published : Aug 29, 2022, 12:59 PM IST
'നച്ചത്തിരം നഗര്‍ഗിരത്' കണ്ട് അനുരാഗ് കശ്യപ്, പാ രഞ്‍ജിത്തിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ

Synopsis

കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ.

പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നച്ചത്തിരം നഗര്‍ഗിരത്'. കാളിദാസ് ജയറാം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഓ​ഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ 'നച്ചത്തിരം നഗര്‍ഗിരത്' കണ്ട ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യാപ് പാ രഞ്‍ജിത്തിന്റെ അഭിനന്ദിച്ചതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

മുംബൈയില്‍ വെച്ചാണ് 'നച്ചത്തിരം നഗര്‍ഗിരത്' അനുരാഗ് കശ്യപ് കണ്ടത്. എപ്പോഴും മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കാൻ മടി കാട്ടാതിരിക്കുന്ന അനുരാഗ് കശ്യപിന് നച്ചത്തിരം നഗര്‍ഗിരതും വലിയ ഇഷ്‍ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. പാ രഞ്‍ജിത്തിനെ പ്രശംസിക്കാനും അനുരാഗ് കശ്യപ് മടി കാട്ടിയില്ല. ചിത്രം കണ്ട് ഇഷ്‍ടപ്പെട്ട അനുരാഗ് കശ്യപ് പാ രഞ്‍ജിത്തിനെ ആശ്ലേഷിച്ച് അഭിനന്ദിക്കുന്നതിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്.

പാ രഞ്‍ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയത് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'സര്‍പട്ട പരമ്പരൈ' ആണ്. റൊമാന്‍റിക് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന പുതിയ ചിത്രം പാ രഞ്‍ജിത്തിന്‍റെ മുന്‍ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കുമെന്നാണ് പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.  തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന 'ആട്ടക്കത്തി'ക്കു ശേഷം പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ഡ്രാമയുമാണ് ഇത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം എ കിഷോര്‍ കുമാര്‍ ആണ്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്‍ജിത്ത്, വിഘ്‍നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.

Read More : നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്, സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍