ഗൗതം മേനോന്‍, ഷീല, ദേവയാനി..; ഫസ്റ്റ് ലുക്കില്‍ ശ്രദ്ധ നേടി 'അനുരാഗം'

Published : Nov 06, 2022, 08:54 PM IST
ഗൗതം മേനോന്‍, ഷീല, ദേവയാനി..; ഫസ്റ്റ് ലുക്കില്‍ ശ്രദ്ധ നേടി 'അനുരാഗം'

Synopsis

ഡിസംബറിൽ പ്രദർശനത്തിനെത്തുന്ന ചിത്രം

ഷഹദ് നിലമ്പൂരിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രം അനുരാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന എന്നിവരാണ് മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. സിനിമാപ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്‍റെ കാസ്റ്റിംഗ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നവരെ കൂടാതെ മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിൻ ജോസ് തന്നെയാണ്.

ALSO READ : 35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനും മണി രത്നവും ഒന്നിക്കുന്നു; പിറന്നാള്‍ തലേന്ന് പ്രഖ്യാപനം

ഡിസംബറിൽ പ്രദർശനത്തിനെത്തുന്ന ചിത്രം സംഗീത പ്രാധാന്യം ഉള്ളതാണെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. നവാഗതനായ ജോയൽ ജോൺസ് സംഗീതവും സുരേഷ് ഗോപി ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കുന്നു. വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ കുമാർ, ടിറ്റോ പി തങ്കച്ചൻ എന്നിവരാണ്. പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, നൃത്ത സംവിധാനം റീഷ്ധാൻ അബ്ദുൽ റഷീദ്, അനഘ മറിയ വർഗീസ്, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, വി എഫ് എക്സ് എഗ് വൈറ്റ്, സ്റ്റിൽസ് ഡോണി സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ്, പിആർഒ വൈശാഖ് സി വടക്കേവീട്, പിആർഒ എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു