Anushka Sharma : ‘ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറായിക്കോളൂ’; പ്രിയങ്കയോട് അനുഷ്ക ശർമ്മ

Web Desk   | Asianet News
Published : Jan 27, 2022, 09:47 AM ISTUpdated : Jan 27, 2022, 09:49 AM IST
Anushka Sharma : ‘ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറായിക്കോളൂ’; പ്രിയങ്കയോട് അനുഷ്ക ശർമ്മ

Synopsis

കഴിഞ്ഞ ആഴ്ചയാണ് പ്രിയങ്കയ്ക്ക് കുഞ്ഞ് ജനിച്ചത്. 

ഴിഞ്ഞ ആഴ്ചയാണ് നടി പ്രിയങ്ക ചോപ്രക്കും(Priyanka Chopra) ഭര്‍ത്താവ് നിക് ജോനാസിനും(Nick Jonas) കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് കുഞ്ഞ് പിറന്നതായി ഇരുവരും അറിയിക്കുക ആയിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുകയാണ് അനുഷ്‌ക ശർമ്മ(Anushka Sharma). 

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുഷ്ക പ്രിയങ്കയ്ക്കും നിക്കിനും ആശംസ അറിയിച്ചത്. “പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്‌നേഹം”, എന്നാണ് അനുഷ്‌ക കുറിച്ചത്. 

'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,' എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞ് ജനിച്ച സന്തോഷം പ്രിയങ്ക ചോപ്ര അറിയിച്ചത്.

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.
ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

PREV
Read more Articles on
click me!

Recommended Stories

ബോക്സോഫീസ് ഭരിക്കാൻ 'രാജാസാബ്' എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം
'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ