ഈ ഫോട്ടോകള്‍ എന്ത് ക്യാപ്ഷനിടും, അനുഷ്‍ക ശര്‍മ ചോദിക്കുന്നു

By Web TeamFirst Published Jun 17, 2021, 5:10 PM IST
Highlights

അനുഷ്‍ക ശര്‍മ പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

രാജ്യത്ത് ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് അനുഷ്‍കയും വിരാട് കോലിയും. ഇരുവരും സ്വന്തം ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുഷ്‍ക ശര്‍മ പങ്കുവെച്ച ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

കുറച്ച് ഫോട്ടോകള്‍ എടുത്ത് അപ്‍ലോഡ് ചെയ്യുകയാണ് അനുഷ്‍ക ശര്‍മ. ഇതിന് രസകരമായ എന്ത് ക്യാപ്ഷൻ ഇടുമെന്നും അനുഷ്‍ക ശര്‍മ ചോദിക്കുന്നു. ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാനെത്തിയ വിരാട് കോലിക്കൊപ്പം ഇംഗ്ലണ്ടിലാണ് ഇപോള്‍ അനുഷ്‍ക ശര്‍മയും.

ഇംഗ്ലണ്ടില്‍ നിന്നുള്ള ഫോട്ടോയും അനുഷ്‍ക ശര്‍മ ഷെയര്‍ ചെയ്‍തിരുന്നു.

വിരാട് കോലി- അനുഷ്‍ക ദമ്പതിമാര്‍ക്ക് വാമിക എന്ന ഒരു മകളുണ്ട്.

click me!