ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്ന പോലെ, ഇവരുടെ പൊതു ശത്രു ഷിജിനായി മാറി.

ബിഗ് ബോസിലെ നോബിയുടെയും രാഹുൽ ഈശ്വറിന്റെയും താഷിയുടെയും ഗെയിമിനെ വിമർശിച്ച് അഖിൽ മാരാർ. ജിഞ്ചർ മീഡിയക്കു നൽകുന്ന ബിഗ് ബോസ് വിശകല പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ഷിജിന് മുൻതൂക്കം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഭ്രാന്തായവരാണ് രാഹുൽ ഈശ്വറും നോബിയും താഷിയുമെന്ന് അഖിൽ മാരാർ പറയുന്നു.

''തുടക്കത്തിൽ നോബിയുടേത് കറക്റ്റ് ട്രാക്കിലുള്ള ഗെയിം ആയിരുന്നു. ഹൗസില്‍ ഒരു ഗെയിമിന്റെ റൂട്ട് മനസിലാക്കി, ഓപ്പോസിറ്റ് നിൽക്കുന്ന സഹമത്സരാർത്ഥികളുടെ പ്ലാനുകൾ ഒക്കെ ഏറെക്കുറെ ചിന്തിച്ച്, പുറത്ത് ഓഡിയൻസിലേക്ക് അത് എങ്ങനെ എത്തും എന്നൊക്കെ മനസിലാക്കുന്ന ഒരു ഗെയിം സെൻസ് നോബിക്ക് ഉണ്ടായിരുന്നു. പക്ഷേ ഷിജിന് പുറത്ത് പിന്തുണ ഉണ്ടെന്ന് വൈൽഡ് കാർഡിൽ നിന്ന് അറിഞ്ഞു കഴിഞ്ഞതിനുശേഷം അത് മാറി. ഷിജിന് മുൻതൂക്കം ഉണ്ട് എന്ന് അറിഞ്ഞപ്പോഴത്തേക്ക് ഭ്രാന്തായ രണ്ടുപേരാണ്, രാഹുൽ ഈശ്വറും നോബിയും പിന്നെ താഷിയും. ഈ മൂന്നു പേരാണ് ഈ സീസണിൽ സിംഹാസനം അലങ്കരിക്കുമെന്ന് മനസ് തീർച്ചപ്പെടുത്തി, പരസ്‌പരം അങ്ങോട്ടും ഇങ്ങോട്ടും വെട്ടാൻ വേണ്ടി ഇരിക്കുന്നത്. അതായത് രാഹുൽ ഈശ്വർ നോബിയെ വെട്ടാനും, നോബി രാഹുൽ ഈശ്വരനെ വെട്ടാനും, ഇടയ്ക്ക് വന്നു കയറിയ താഷിയെ വെട്ടാനും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്ന പോലെ, ഇവരുടെ പൊതു ശത്രു ഷിജിനായി മാറി. പക്ഷേ അതോടുകൂടി നശിച്ചത് നോബി എന്ന് പറയുന്ന ഗെയിമറാണ്. ആ നിമിഷം മുതൽ ഇന്നേ ദിവസം വരെ നോബിയിൽ പക കൊണ്ട് നടക്കുന്ന ആനയുടെ ഒരു സ്വഭാവമാണ് കാണുന്നത്. ഇപ്പോൾ ആങ്ങളമാരും കാമുകനും ഒക്കെ ചേർന്ന് നേഹയെ ജയിപ്പിക്കാൻ വേണ്ടിയാണ് അവിടെ കളി നടക്കുന്നത്'', അഖിൽ മാരാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക