ആരാണ് നരസിംഹ റെഡ്ഡി; ചിരഞ്ജീവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്താൻ അനുഷ്‍ക ഷെട്ടി

By Web TeamFirst Published May 16, 2019, 4:02 PM IST
Highlights

ബാഹുബലി എന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ വിജയത്തിനു ശേഷം ശ്രദ്ധയോടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന താരമാണ് അനുഷ്‍ക ഷെട്ടി. തെലുങ്കില്‍ സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഭാഗമായി അനുഷ്‍ക ഷെട്ടിയും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ചിരഞ്ജീവിയാണ് നരസിംഹ റെഡ്ഡി എന്ന കഥാപാത്രമായി എത്തുന്നത് ചിരഞ്ജീവിയാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്‍ക ഷെട്ടിയാണ്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും അനുഷ്‍ക ഷെട്ടിയുണ്ടാകും. ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 50 കോടി രൂപയാണ്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.  സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

click me!