ഗെയിം ഓഫ് ത്രോണ്‍സ് എട്ടാം സീസണ്‍ റീമേക്ക് ചെയ്യണം; ഓണ്‍ലൈന്‍ പ്രതിഷേധം

By Web TeamFirst Published May 16, 2019, 2:58 PM IST
Highlights

ചെയ്ഞ്ച്. ഓര്‍ഗില്‍ വന്ന പെറ്റീഷന്‍ ഡെയ്ലന്‍ ഡി എന്നയാളാണ് പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഷോ റണ്ണര്‍മാരായ ഡേവിഡ് ബെനിയോഫ്, ഡിബി വെയ്സ് എന്നിവര്‍ സീസണിലെ അഞ്ചാം എപ്പിസോഡിലെ തിരക്കഥയുടെ പേരില്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. 

ന്യൂയോര്‍ക്ക്: വിഖ്യാത ടെലിവിഷന്‍ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്‍റെ അവസാന എപ്പിസോഡ് വരുന്ന ഞായറാഴ്ച അമേരിക്കയില്‍ പ്രക്ഷേപണം ചെയ്യാനിരിക്കെ പുതിയ സംഭവവികാസം. ഗെയിം ഓഫ് ത്രോണിന്‍റെ 8 സീസണിലെ അവസാന എപ്പിസോഡോടെ ഈ സീരിസ് അവസാനിക്കാന്‍ ഇരിക്കെയാണ് അവസാന സീസണ്‍ വീണ്ടും റീമേക്ക് ചെയ്യണം എന്ന ആവശ്യം ശക്തമാകുന്നത്. ഇത് സംബന്ധിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതുവരെ രണ്ട് ലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു.

ചെയ്ഞ്ച്. ഓര്‍ഗില്‍ വന്ന പെറ്റീഷന്‍ ഡെയ്ലന്‍ ഡി എന്നയാളാണ് പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഷോ റണ്ണര്‍മാരായ ഡേവിഡ് ബെനിയോഫ്, ഡിബി വെയ്സ് എന്നിവര്‍ സീസണിലെ അഞ്ചാം എപ്പിസോഡിലെ തിരക്കഥയുടെ പേരില്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. സീസണിലെ അവസാന രണ്ട് എപ്പിസോഡുകള്‍ ഇവരാണ് സംവിധാനം ചെയ്യുന്നത്. അവസാന സീസണിലെ യുദ്ധ രംഗങ്ങളും, തിരക്കഥയും ജിഒടി നിലവാരത്തില്‍ എത്തിയില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം.

ഇതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍ ഉയര്‍ന്നുവന്നത്. അതേ സമയം അവസാനഭാഗത്ത് സോര്‍സ് മെറ്റീരിയല്‍ ഇല്ലാത്തതിനാല്‍ ഡേവിഡ് ബെനിയോഫ്, ഡിബി വെയ്സ് എന്നിവര്‍ക്ക് തങ്ങളുടെ രചന മികവ് കാണിക്കാന്‍ സാധിച്ചില്ലെന്നതാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. മികച്ച എഴുത്തുകാരെ വച്ച് ജിഒടി സീസണ്‍ 8 റീമേക്ക് ചെയ്യുക എന്നതാണ് ഈ പ്രേക്ഷകര്‍ ഷോയുടെ നിര്‍മ്മാതാക്കളായ എച്ച്ബിഒയോട് പറയുന്നത്. 

സീസണ്‍ 5ല്‍ ജോണ്‍ സ്നോ മരിക്കുന്നത് വരെയാണ് ഷോ റണ്ണേര്‍സ് ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍റെ നോവല്‍ പരമ്പര സീരിസിനായി ഉപയോഗിച്ചിരുന്നുള്ളൂ. തുടര്‍ന്ന് സ്വതന്ത്ര്യമായ എഴുത്തായിരുന്നു. 

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്.  'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്‌സ് എന്നിവരാണ് ഷോ ക്രിയേറ്റ് ചെയ്തത്. 2011 ഏപ്രില്‍ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദര്‍ശനം നടന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!