
വിഴിഞ്ഞത്ത് യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി അനുശ്രീ. കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ എന്ന് അനുശ്രീ വിമര്‍ശിച്ചു. എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുശ്രിയുടെ പ്രതികരണം.
അനുശ്രീയുടെ പ്രതികരണം
വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണാനിടയായി. എന്ത് ആണ് ഇവിടെ നടക്കുന്നത്, എന്താണ് ഇവിടെ നടക്കുന്നത്?. ആർക്കും ആരേയും എന്തും ചെയ്യാം. ആരെ എന്ത് ചെയ്താലും അത് തല്ലിയാലും കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ ലാഘവത്തോടെ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ? എന്ത് നിയമങ്ങളാണ് ഇവിടെ ഉള്ളത്? ആർക്കുവേണ്ടിയുള്ളതാണ് ഈ നിയമങ്ങൾ? കഷ്ടം തന്നെ. കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ. ദൈവത്തിന്റെ സ്വന്തം നാട്.
മുക്കോലയിലെ ബാറിന് സമീപമാണ് റോഡിൽവെച്ച് ആൾക്കൂട്ടം നോക്കിനിൽക്കെ സഹോദരങ്ങൾ സുമൻ എന്ന യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ