
അപര്‍ണ ബാലമുരളി നായികയാകുന്ന പുതിയ സിനിമയാണ് 'സുന്ദരി ഗാര്‍ഡെന്‍സ്'. നീരജ് മാധവ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. 'സുന്ദരി ഗാര്‍ഡെന്‍സ്' എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. 'മധുര ജീവ രാഗം' എന്ന ഗാനമാണ് പുറത്തുവിട്ടത് (Sundari Gardens song).
ജോ പോള്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മൃദുല വാര്യര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അലന്‍സ് മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.
സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍. വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്. 'സുന്ദരി ഗാര്‍ഡൻസ്' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി സിരീസ് ആയ 'ഫീല്‍സ് ലൈക്ക് ഇഷ്‍കി'ലെ ഒരു ഭാഗത്തില്‍ നായകനായിട്ടായിരുന്നു നീരജ് മാധവ് അവസാനമായി എത്തിയത്.
ഒരിടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ പൊലീസ് വേഷം; 'പാപ്പൻ' ഇന്ന് തിയറ്ററുകളിൽ, പ്രതീക്ഷയിൽ ആരാധകർ
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പാപ്പൻ'. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 'പാപ്പന്റേ'തായി പുറത്തുവന്ന ട്രെയിലറുകൾക്കും പോസ്റ്ററുകൾക്കും ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'പാപ്പൻ' ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്.
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. 'സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഇരുവരുടെയും കോമ്പിനേഷൻ എങ്ങനെ ആകുമെന്നറിയാനുള്ള ആവേശത്തിലാണ് ഒരുവിഭാഗം ആളുകൾ.
'പൊലീസ് വേഷത്തിൽ ഇങ്ങേരു വന്നാൽ പിന്നെ ഒന്നും പറയണ്ട തീ പാറും പാപ്പൻ പൊളിക്കും, പൊലീസ് വേഷത്തിൽ ഉള്ള നടത്തം, തലയെടുപ്പ്.. റിയൽ ഒറ്റക്കൊമ്പൻ. മലയാള സിനിമക്ക് എന്നും പാപ്പനായി ഇനി ഈ ഒറ്റ കൊമ്പൻ ഉണ്ടാകും, വർഷത്തിൽ എപ്പോഴെങ്കിലും ഒരു വരവ് ആയിരിക്കും അത് ഒന്നൊന്നര മാസ്സ് ആയിരിക്കും', എന്നൊക്കെയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.
ജൂലൈ 25ന് സെൻസറിംഗ് പൂർത്തിയായ 'പാപ്പന്' യു എ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരുന്നു. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.
കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മഠത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.
ആർ ജെ ഷാനിന്റേതാണ് തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ.
Read More : കോളേജ് അധ്യാപകനായി ധനുഷ്; ഫൈറ്റ് സീനുകളുടെ പെരുമഴയുമായി 'വാത്തി' ടീസര്‍