
മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച നടി അപർണ ദാസ് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. 'സർവേ ജനാഃ സുഖിനോ ഭവന്തു' എന്നാണ് ചിത്രത്തിൻ്റെ പേര്. മനോരഞ്ജൻ രവിച്ചന്ദ്രൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിലവിൽ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
എസ്.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ രുദ്രപ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയിൽ സുനിൽ രുദ്രപ്രഭയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രശസ്ത നടൻ പൃഥ്വി അംബാർ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
കേരളത്തിലെ പാലക്കാട് സ്വദേശിനിയാണ് അപർണ ദാസ്. കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തമിഴിൽ വിജയ് നായകനായ 'ബീസ്റ്റ്', 'ദാദ' തുടങ്ങിയ ചിത്രങ്ങളിലും 'വദന്തി' എന്ന തമിഴ് വെബ് സീരീസിലും അപർണ അഭിനയിച്ചിട്ടുണ്ട്. 'സർവേ ജനാഃ സുഖിനോ ഭവന്തു'വിലൂടെയാണ് താരം കന്നഡ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സെപ്റ്റംബർ 10ന് അപർണ ദാസിന്റെ ജന്മദിനം കൂടിയാണ്. ജന്മദിനത്തിൽ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് 'സർവേ ജനാഃ സുഖിനോ ഭവന്തു'വിന്റെ അണിയറപ്രവർത്തകർ.
എസ്.വി. എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. 'അറ്റംപ്റ്റ് ടു മർഡർ' (ATM), 'രംഗനായകി' തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കാർത്തിക് എസ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ കെ.എം. പ്രകാശാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ