നെൽപാടത്ത് അപർണയുടെ കിടിലൻ ലുക്ക് ഫോട്ടോഷൂട്ട്, അടിപൊളിയെന്ന് ആരാധകർ

By Web TeamFirst Published Aug 12, 2022, 6:51 PM IST
Highlights

അപര്‍ണ മള്‍ബറി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.

ജനനം കൊണ്ട് അമേരിക്കക്കാരി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളി.  പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ അപർണ മൾബറിയെ കുറിച്ചാണ്. ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന അപർണ ബിഗ് ബോസ് സീസൺ 4ല്‍ എത്തിയതോടെയാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം അവരെ ചേർത്തുപിടിച്ചത്.  ബിഗ് ബോസിൽ സൗമ്യ മുഖമായിരുന്ന അപർണ കുറച്ചധികകാലം ബിഗ് ബോസ് ഷോയിൽ സാന്നിധ്യമറിയിച്ചു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ഇപ്പോഴും അപർണ്ണ. ബിഗ് ബോസിന് ശേഷം ഒപ്പം കൂടിയ ഏറെ ആരാധകരുണ്ട് താരത്തിനിപ്പോൾ. അതുകൊണ്ടുതന്നെയാകാം ഏറെ രസകരമായ ചിത്രങ്ങളും വീഡിയോകളും അപർണ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ.

ഇത്തവണ സിംപിൾ ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എത്തുന്നത്. പടശേഖരത്തിന്റെ നടുവിൽ ഏറെ രസകരമായ രീതിയിലാണ് അപർണയുടെ ഫോട്ടോഷൂട്ട്. ഓഫ് ഷോൾഡർ ഫ്രോക്കാണ് വേഷം. വയലിൽ വിളവെടുപ്പിന് തയ്യാറായ നെൽക്കതിരുകളാണ് ബാക്ക് ഗ്രൗണ്ടിൽ. ഒരിക്കലെങ്കിലും നമ്മൾ ഈ പാടങ്ങളിലൂടെ നടക്കണം, നിങ്ങൾ എന്തു പറയുന്നു എന്ന കുറിപ്പും ചിത്രത്തിനെപ്പം താരം പങ്കുവച്ചിട്ടുണ്ട്.

ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ താൽപര്യം ജനിച്ച് അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിൽ എത്തിയവരായിരുന്നു അപർണയുടെ മാതാപിതാക്കൾ. അച്ഛനും അമ്മയും കേരളത്തിൽ എത്തുമ്പോൾ മൂന്ന് വയസായിരുന്നു അപർണ്ണയ്ക്ക്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു താമസം. അമൃത വിദ്യാലത്തിലായിരുന്നു സ്‌കൂൾ കാലം. പതിനഞ്ച് വയസുവരെ കേരളത്തിൽ പഠിച്ചതോടെ, മലയാളം അപർണയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്‍ത. പിന്നീട് കേരളത്തെയും ഇവിടുത്തെ ജീവിത രീതികളെയും അപർണ സ്വായാത്തമാക്കി. മലയാളികൾ പേലും കേട്ടാൽ അമ്പരക്കുന്ന തരത്തിൽ അവർ മലയാളം പറയാൻ തുടങ്ങി.

സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്.  മലയാളം സംസാരിച്ച്, മലയാളികളെ ഇംഗ്ളീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി അപർണ മാറി. നിലവിൽ ഇംഗ്ളീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. ഇംഗ്ലീഷിന്റെ ബേസിക് മുതലാണ് പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളുമായി അപർണ ഗ്രൂപ് ചാറ്റിങ്ങും നടത്താറുണ്ട്. സംസാരിക്കാനുള്ള വോയിസ് പ്രാക്ടീസും ചെയ്യിക്കുന്നുണ്ട്. ഒട്ടേറെ ഫോളോവേഴ്‍സാണ് ഈ 'മലയാളി' ടീച്ചർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. സ്‌പെയിൻകാരി അമൃത ശ്രീ ആണ് അപർണയുടെ ജീവിത പങ്കാളി. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം.

Read More : 'മൈക്കി'ലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി' പുറത്തുവിട്ടു

click me!