Asianet News MalayalamAsianet News Malayalam

'മൈക്കി'ലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി' പുറത്തുവിട്ടു

സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്‍ദുൾ വഹാബിന്റെ സംഗീതംത്തിൽ പ്രമുഖ ഹിപ്- ഹോപ്പ് ഗ്രൂപ്പായ കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടർ സുരേഷ് മുകുന്ദ് നൃത്തസംവിധാനം ചെയ്യുന്ന  'മൈക്കി'ലെ 'മൂവ് യുവർ ബോഡി' എന്ന തകർപ്പൻ ഡാൻസ് നമ്പർ പുറത്തിറങ്ങി.

Mike Move Your Body Video out
Author
Kochi, First Published Aug 12, 2022, 5:19 PM IST

ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമ്മിച്ച് വിഷ്‍ണു ശിവപ്രസാദ് സംവിധാനം ചെയ്‍ത മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി ' സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. എമ്മി അവാർഡ് നോമിനിയും പ്രമുഖ ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്‍സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടറുമായ സുരേഷ് മുകുന്ദാണ് ഗാനത്തിന്റെ നൃത്തസംവിധാനം ചെയ്‍തിരിക്കുന്നത്. 'മൂവ് യുവർ ബോഡി' യുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്‍ദുൾ വഹാബാണ്, വിനായക് ശശികുമാർ എഴുതിയ ഗാനം സിദ്ധാർത്ഥ് മേനോനാണ് ആലപിച്ചത്.

'ഹൃദയ'ത്തിലെ ജനപ്രിയ ഗാനങ്ങൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'മൈക്ക്'. 'മൈക്കി'ലെ 'ലഡ്‍കി' എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 'ലഡ്‌കി'യും മൂവ് യുവർ ബോഡിയും സമൂഹ മാധ്യമങ്ങളിലും സംഗീതാസ്വാദകർക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്.  സമകാലീന പ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന 'മൈക്കി'ന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമിക്കുന്ന  മലയാള ചിത്രമാണ് 'മൈക്ക്'. കല വിപ്ലവം പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് 'മൈക്ക്' രചിച്ചിരിക്കുന്നത്.  നവാഗതനായ രഞ്‍ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനശ്വര രാജനാണ് നായിക. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്‍ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ച ഗാനങ്ങൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നൽകുന്നു. മൈക്കിലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്‍സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്‍തിരിക്കുന്നത്, മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്‍മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു.

രഞ്‍ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.

Read More : മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനൊപ്പം സത്യരാജ്

Follow Us:
Download App:
  • android
  • ios