അപ്പാനി ശരത് നായകനായി പാൻ ഇന്ത്യൻ ചിത്രം 'പോയിന്റ് റേഞ്ച്', ചിത്രീകരണം പൂര്‍ത്തിയായി

Published : Dec 28, 2022, 04:07 PM IST
അപ്പാനി ശരത് നായകനായി പാൻ ഇന്ത്യൻ ചിത്രം 'പോയിന്റ് റേഞ്ച്', ചിത്രീകരണം പൂര്‍ത്തിയായി

Synopsis

അപ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

അപ്പാനി ശരത് നായകനാവുന്ന പുതിയ ചിത്രം 'പോയിന്റ് റേഞ്ച്' ചിത്രീകരണം പൂർത്തിയായി. സൈനു ചാവക്കാടൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രം ഒരുക്കുന്നത്. 'പോയിന്റ് റേഞ്ചിന്റെ' ചിത്രീകരണം പൂര്‍ത്തിയായി.

ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്. മിഥുൻ സുബ്രൻ എഴുതിയ കഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാർ ആണ്. ടോൺസ് അലക്സാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനവും ടോണ്‍സ് അലക്സ് തന്നെയാണ്.

ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡി എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. സുധീർ 3D ക്രാഫ്റ്റാണ് സഹനിർമ്മാതാവ്. അപ്പാനി ശരത്തിനെ കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ജോയി ജോൺ ആന്റണി, ഷഫീക് റഹ്‍മാൻ ,ആരോൾ ഡാനിയേൽ, അരിസ്റ്റോ സുരേഷ്, ചാർമിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകും.

ബിമൽ പങ്കജ്, പ്രദീപ് ബാബു, സായി ബാലൻ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോ, അജയ് ഗോപാൽ, അജു സാജൻ എന്നിവർ ചേർന്നാണ്. മേക്കപ്പ് പ്രഭീഷ് കോഴിക്കോട്, കോസ്റ്റ്യൂം അനിൽ കോട്ടൂളി, കലാസംവിധാനം ഷെരീഫ് ആക്ഷൻ റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവി നായർ, പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നികേഷ് നാരായൻ, നസീർ കാരന്തൂർ. അസോസിയേറ്റ് ഡയറക്ടർ അനീഷ് റൂബി,രാമപ്രസാദ്, കളറിസ്റ്റ് ഹരി ജി നായർ, ഓപ്പറേറ്റിങ് ക്യാമറമാൻ: ജിജോ ഭാവചിത്ര, അസോസിയേറ്റ് ക്യാമറ ഷിനോയ് ഗോപിനാഥ്, ലൊക്കേഷൻ മാനേജർ: നാസീം കാസിം, കൊറിയോഗ്രാഫി സുനിൽ കൊച്ചിൻ & രാജ്, സ്റ്റിൽസ് പ്രശാന്ത്, ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Read More: 'ദളപതി 67' 100 ശതമാനം എന്റെ സിനിമ: ലോകേഷ് കനകരാജ്

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്