ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ട്, കനേഡിയൻ പൗരത്വ വിവാദത്തിൽ അക്ഷയ് കുമാർ

By Web TeamFirst Published Dec 7, 2019, 9:54 AM IST
Highlights

ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്തതോടെയാണ് അക്ഷ​യ് കുമാറിന്റെ കനേഡിയൻ പൗരത്വം രാഷ്ട്രീയമായി വിഷയമായി മാറിയത്. ഇതിന് പിന്നാലെ ഇന്ത്യൻ പാസ്പോർ‌ട്ടിനായി അപേക്ഷിച്ച വിവരംപുറത്തുവിട്ട് താരം രംഗത്തെത്തുകയായിരുന്നു. 

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടൻ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ ചര്‍ച്ചയായിരുന്നു. ദേശസ്‍നേഹ സിനിമകളില്‍ അഭിനയിക്കുന്ന താരം എന്തുകൊണ്ട് വോട്ട് ചെയ്‍തില്ലെന്നതായിരുന്നു വിമർശകർ ഉന്നയിച്ച പ്രധാനചോദ്യം. അക്ഷയ് കുമാറിന്റേത് കനേഡിയൻ പൗരത്വമാണ്, അതിനാലാണ് താരം വോട്ട് ചെയ്യാത്തതെന്നായിരുന്നു ആളുകൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, താനിപ്പോൾ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചിരിക്കുകയാണെന്ന് അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് താരം.

പതിനാല് സിനിമകൾ ഒരുമിച്ച് പരാജയപ്പെട്ട സമയത്തായിരുന്നു താൻ കാനഡയിലേക്ക് പോയത്. തന്റെ ഉറ്റ സുഹൃത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്. സുഹൃത്തും ഇന്ത്യൻ പൗരനാണ്. അവിടെനിന്ന് ഒരുമിച്ച് വർക്ക് ചെയ്യാമെന്നും സുഹൃത്ത് തന്നോട് പറ‍ഞ്ഞിരുന്നു. സിനിമകൾ ഒന്നൊന്നായി തകർന്നതോടെ തന്റെ കരിയർ ഇവിടെ അവസാനിച്ചെന്ന് തോന്നിയപ്പോഴാണ് കാനേഡിയൻ പാസ്പോർട്ട് എടുത്ത് അങ്ങോട്ടേക്ക് പോയത്. എനിക്ക് ഇനി ഇവിടെ ജോലി ലഭിക്കില്ലെന്നും ഉറപ്പായിരുന്നു. 15-ാമത്തെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് താന‍്‍ കാനഡയിലേക്ക് പറന്നത്. ഇനിയൊരിക്കലും തിരിച്ച് വരില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, പാസ്‌പോർട്ട് മാറ്റണമെന്ന് ഒരിക്കലും പോലും ചിന്തിച്ചിരുന്നില്ലെിന്നും അക്ഷയ് കുമാർ പറഞ്ഞു.

Read More: കാനഡയിലും മഹാരാഷ്ട്രയിലും ഒരേ ദിവസം തെരഞ്ഞെടുപ്പ്, അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ

കനേഡിയൻ പൗരത്വം പ്രശ്നമായതോടെയാണ് ഇന്ത്യൻ പാസ്പോർ‌ട്ടിനായി അപേക്ഷിച്ച വിവരം അക്ഷയ് പുറത്തുവിട്ടത്. താനൊരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പാസ്പോർട്ട് കാണിക്കണമെന്നതിൽ ആളുകൾ ഉറച്ചുനിൽക്കുകയാണ്. അതിൽ എനിക്ക് സങ്കമുണ്ട്. അത് തന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആർക്കും വിമർശനത്തിനുള്ള അവസരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് പാസ്പോർട്ടിന് അപേക്ഷിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ഭാര്യ ട്വിങ്കിൽ ഖന്നയും മകൻ ആരവും ഇന്ത്യൻ പൗരൻമാരാണ്. കുടുംബത്തിലുള്ളവരെല്ലാം ഇന്ത്യക്കാരാണ്. നികുതികളെല്ലാം ‍ഞാൻ ഇവിടെയാണ് അടയ്ക്കുന്നത്. ഞാൻ ജീവിക്കുന്നത് ഇവിടെയാണ്. എന്നാൽ, ചിലർ എന്തെങ്കിലുമൊക്കെ പറയാൻ ആ​ഗ്രഹിക്കുകയാണ്. പ്രധാനമന്ത്രിയുമായി അഭിമുഖം നടത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളെല്ലാം വളരെ മികച്ചതാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടിരുന്നു.

Read More:വിദേശ പൌരത്വവും വോട്ട് ചെയ്യാത്ത സംഭവവും; വിശദീകരണവുമായി അക്ഷയ് കുമാര്‍

പ്രധാനമന്ത്രിയെ അഭിമുഖം ചെയ്യാനുള്ള അവസരം ലഭിച്ച ഭാ​ഗ്യവാൻമാരിൽ ഒരാൾ ഞാനാണ്. യാതൊരുവിധ തയ്യാറെടുപ്പുകളും ഇല്ലാതെയാണ് അദ്ദേഹവുമായി അഭിമുഖം നടത്തിയിരുന്നത്. ഒരു സാധാരണ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിനടുത്ത് ചെന്നതും അഭിമുഖം നടത്തിയതുമെല്ലാം. അപ്പോൾ എന്താണ് തലയ്ക്കകത്തുവന്നത് ആ ചോദ്യങ്ങൾ‌ മാത്രമാണ് അദ്ദേഹത്തോട് ചോദിച്ചതെന്നും അക്ഷയ് പറ‍ഞ്ഞു. 

ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്തതോടെയാണ് അക്ഷ​യ് കുമാറിന്റെ പൗരത്വം രാഷ്ട്രീയമായി വിഷയമായി മാറിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുംബൈ മണ്ഡലത്തിൽനിന്ന് അക്ഷയ് കുമാര്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്ന വാർത്ത പരന്നതോടെ കനേഡിയന്‍ പൗരത്വ പ്രശ്നം ശക്തമാകുകയായിരുന്നു. വോട്ട് ചെയ്യാത്ത സംഭവത്തിലും വിവാദത്തിലും പ്രതികരണവുമായി താരം നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെത് കനേഡിയൻ പൗരത്വമാണെന്ന് താരം അം​ഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. ഇന്ത്യൻ പൗരനല്ലെന്ന് ചൂണ്ടിക്കാട്ടി ആളുകൾ താരത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. 

Read More:കനേഡിയന്‍ പൗരന്‍ തന്നെ എന്ന് അക്ഷയ് കുമാര്‍; പക്ഷെ..

click me!