
താരങ്ങള്‍ ഒഴികെ സിനിമയിലെ മറ്റ് പല മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലത്തില്‍ ഏറെ കാലമെടുത്താണ് വര്‍ധനവ് ഉണ്ടായത്. പിന്നണി ഗായകരെ സംബന്ധിച്ചും അങ്ങനെതന്നെ. ടെക്നോളജി ഇത്രയും വികസിക്കുന്നതിന് മുന്‍പ് ആകാശവാണിയിലൂടെ നമ്മുടെ നിത്യജീവിതത്തിലെ പ്രസാദാത്മക സാന്നിധ്യമായിരുന്നെങ്കിലും പതിയെയാണ് ഗായകരുടെ പ്രതിഫലം കൂടിയത്. ഇന്ത്യന്‍ സിനിമയിലെ പിന്നണി ഗാന ശാഖയെടുത്താല്‍ മുഹമ്മദ് റാഫിക്കും മന്ന ഡേയ്ക്കുമൊക്കെ പാട്ടൊന്നിന് 300 രൂപ ലഭിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പ്രമുഖ ഗായകര്‍ക്ക് ഇന്ന് ലക്ഷങ്ങള്‍ ആവശ്യപ്പെടാന്‍ സാധിക്കും. എന്നാല്‍ പ്രതിഫലക്കാര്യത്തില്‍ അവരൊക്കെ നേടുന്നതിന്‍റെ പതിന്മടങ്ങ് നേടുന്ന ഒരാളുണ്ട്.
അതെ, പാട്ടൊന്നിന് 3 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഒരാള്‍. മറ്റാരുമല്ല, സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാന്‍ തന്നെയാണ് അത്. എന്നാല്‍ പ്രതിഫലം ഇത്രയും ഉയരത്തില്‍ വച്ചിരിക്കുന്നതിന് അദ്ദേഹത്തിന് ഒരു കാരണമുണ്ട്. തന്നെക്കൊണ്ട് പാടിക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റ് സംഗീത സംവിധായകരെ നിരുത്സാഹപ്പെടുത്താനാണ് ഇത്. മറ്റുള്ളവരുടെ ഈണത്തില്‍ പാടുന്നതിലുള്ള വിരോധം കൊണ്ടല്ല, മറിച്ച് സ്വന്തം സംഗീത സംവിധാനത്തിലെ ധ്യാനാത്മകമായ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം ഈയൊരു ആവശ്യം മുന്നോട്ട് വെക്കുന്നത്.
താന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ക്കാണ് റഹ്‍മാന്‍ ഏറെയും ശബ്ദം നല്‍കാറ്. അപൂര്‍വ്വമായി മറ്റുള്ളവരുടെ ഗാനങ്ങള്‍ ആലപിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന് ഈ പ്രതിഫലവും നല്‍കേണ്ടതായിവരും. റഹ്‍മാന്‍ കഴിഞ്ഞാല്‍ ശ്രേയ ഘോഷാല്‍ ആണ് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത്. പാട്ടൊന്നിന് 25 ലക്ഷമാണ് ശ്രേയ വാങ്ങുന്നത്. സുനിധി ചൗഹാന്‍, അരിജിത് സിംഗ് എന്നിവര്‍ പാട്ടൊന്നിന് 18- 20 ലക്ഷം വാങ്ങാറുണ്ട്. 15-18 ലക്ഷമാണ് സോനു നിഗം വാങ്ങുന്നത്.
ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ