അത്ഭുത ഹിറ്റായി 'അറണ്‍മണൈ 4' : പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന

Published : May 20, 2024, 01:28 PM ISTUpdated : May 20, 2024, 03:27 PM IST
അത്ഭുത ഹിറ്റായി 'അറണ്‍മണൈ 4' : പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന

Synopsis

 'അറണ്‍മണൈ 4'ഇതിനകം തമിഴിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. 

ചെന്നൈ: തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്‍റെതായി ഇറങ്ങിയ സിനിമ 'അറണ്‍മണൈ 4' ആയിരുന്നു. വളരെക്കാലത്തിന് ശേഷം തമിഴില്‍ ഒരു ബോക്സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു സുന്ദര്‍ സി സംവിധാനം ചെയ്ത  'അറണ്‍മണൈ 4'. ചിത്രത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു തമന്ന. 

 'അറണ്‍മണൈ 4'ഇതിനകം തമിഴിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. ചിത്രം ഇതിനകം 75 കോടി ഗ്രോസ് നേടിയിട്ടുണ്ട്. അധികം വൈകാതെ ചിത്രം 100 കോടിയില്‍ എത്താനും സാധ്യതയുണ്ട്. 

സുന്ദർ സിയുടെ അറണ്‍മണൈ 4   അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 

ഇപ്പോള്‍ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരം. 30 ശതമാനത്തോളമാണ് തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3 കോടി രൂപയാണ് തമന്നയ്ക്ക് രജനികാന്തിന്‍റെ ജയിലറില്‍ പ്രതിഫലം കിട്ടിയത്. ഇത് 4 കോടിയിലേക്ക് താരം ഉയര്‍ത്തിയെന്നാണ് വിവരം. അടുത്ത തമിഴ് ചിത്രത്തിന് താരം ഈ തുക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സിനെ കടത്തിവെട്ടി "ഗുരുവായൂരമ്പല നടയില്‍": പൃഥ്വിരാജിന് വീണ്ടും ബ്ലോക്ക്ബസ്റ്റർ

1000 കോടി പടത്തിന്‍റെ കപ്പിത്താന്‍; ഈ കുഞ്ഞിനെ അറിയാമോ? ചിത്രം വൈറല്‍

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്