'അതും ഒരു ചെറിയ ഫാമിലി സിനിമ'; പൃഥ്വിരാജുമായി വീണ്ടും ഒന്നിക്കാന്‍ വിപിന്‍ ദാസ്

Published : May 20, 2024, 12:57 PM IST
'അതും ഒരു ചെറിയ ഫാമിലി സിനിമ'; പൃഥ്വിരാജുമായി വീണ്ടും ഒന്നിക്കാന്‍ വിപിന്‍ ദാസ്

Synopsis

"രാജുവിനെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് സലാര്‍, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങി യുദ്ധവും ഫൈറ്റുമൊക്കെയുള്ള ചിത്രങ്ങളിലാണ്. പക്ഷേ"

തുടര്‍ച്ചയായി രണ്ട് ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയ സംവിധായകനാണ് വിപിന്‍ ദാസ്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ഒരുക്കിയ ഗുരുവായൂരമ്പല നടയില്‍ തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വിപിന്‍ ദാസിനൊപ്പം ഒരു ചിത്രം കൂടി വരുന്നുണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് എത്തരത്തിലുള്ള സിനിമ ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വിപിന്‍ ദാസ്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറയുന്നത്. 

"അത് എനിക്ക് മനസിനോട് അടുത്തുനില്‍ക്കുന്ന ഒരു ചെറിയ ഫാമിലി സിനിമ തന്നെയാണ്. രാജുവിനെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് സലാര്‍, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങി യുദ്ധവും ഫൈറ്റുമൊക്കെയുള്ള ചിത്രങ്ങളിലാണ്. പക്ഷേ ഞാന്‍ അപ്പോഴും കോണ്‍ട്രാസ്റ്റ് ആയി ചിന്തിക്കുന്നത് രാജുവിനെ ഒരു വീട്ടില്‍ കൊണ്ടിട്ടാല്‍ എങ്ങനെയുണ്ടാവും എന്നാണ്. ഇതുപോലത്തെ ഒരാളെ നമ്മള്‍ വീട്ടില്‍ കൊണ്ടിട്ട് വളര്‍ത്തിയാല്‍ എങ്ങനെയുണ്ടാവും എന്ന്. സാധാരണ ഒരു മിഡില്‍ ക്ലാസ് വീട്ടില്‍. വീട്ടില്‍ നില്‍ക്കില്ല പുള്ളി. ജയ ജയ ജയ ജയ ഹേയിലേതുപോലെ ഒരു വീട്ടില്‍ പ്ലേസ് ആവില്ല പുള്ളി. അങ്ങനെ പ്ലേസ് ആയാല്‍ എങ്ങനെയുണ്ടാവുമെന്ന അന്വേഷണമാണ്. അപ്പോള്‍ നമുക്ക് നല്ല തമാശകള്‍ കിട്ടും, ഇമോഷന്‍സ് കിട്ടും. അതാണ് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ സംഭവിച്ചത്. അതിനേക്കാള്‍ കുറച്ചുകൂടി കുഞ്ഞ് പടമാണ് അടുത്തത്. 90 ശതമാനം കാസ്റ്റും പുതുമുഖങ്ങള്‍ ആയിരിക്കും. ജയ ജയ ജയ ജയ ഹേയുടെ ഒരു പാറ്റേണില്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന ഒരു പടം അതായിരിക്കും. രാജുവിനും അത് ഇഷ്ടമാണ്. കുറേനാളായി ഞാന്‍ മനസില്‍ കൊണ്ടുനടക്കുന്ന സിനിമയാണ് അത്. പല ഡ്രാഫ്റ്റുകള്‍, പല നടന്മാര്‍ക്കുവേണ്ടി എഴുതിയ സിനിമയാണ്", വിപിന്‍ ദാസ് പറഞ്ഞുനിര്‍ത്തുന്നു.

ALSO READ : 'ഇഷ്ടരാഗം' 24 ന്; റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് തൃശൂരില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു