വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ അജിത്തിന് വില്ലനാകാൻ അരവിന്ദ് സ്വാമി

Published : Jan 06, 2023, 02:42 PM ISTUpdated : Jan 22, 2023, 11:31 AM IST
വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ അജിത്തിന് വില്ലനാകാൻ അരവിന്ദ് സ്വാമി

Synopsis

അരവിന്ദ് സ്വാമി അജിത്ത് ചിത്രത്തില്‍ വില്ലനാകുന്നു എന്ന് റിപ്പോര്‍ട്ട്.  

വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തില്‍ തൃഷയാണ് നായികയെന്നും റിപ്പോര്‍ട്ടുണ്ട്. 'എകെ 62' എന്ന് വിളിപ്പേരുള്ള ചിത്രത്തിലെ വില്ലനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. അനിരുദ്ധ രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അജിത്ത് നായകനായി 'തുനിവ്' എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസില്‍ ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 11നാണ് അജിത് ചിത്രത്തിന്റെ റിലീസ്.

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതുന്ന ചിത്രമായ  'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്‍ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ സജീവമായുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: രജനികാന്തിനൊപ്പം മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്, 'ജയിലറി'നായി കാത്ത് ആരാധകര്‍

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്