നവാഗത സംവിധായകന്‍റെ 'അരികിൽ'; ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

Published : Nov 17, 2026, 10:30 PM IST
arikil malayalam movie title launch done by mohanlal

Synopsis

ജെയ്‌സ് ജോസ് നായകനാകുന്ന ചിത്രം

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു. ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിലും കഥയിലും വലിയ പ്രത്യേകതകൾ നിറഞ്ഞതാണ്. തികഞ്ഞ ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകൻ ഈ ചിത്രത്തെക്കുറിച്ച് പറയുന്നത്.

സ്നേഹം പറയാനോ പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. സ്നേഹം മാത്രം മനസിലുള്ള ഭാര്യയുടെ സ്നേഹം പോലും തിരിച്ചറിയുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു. ഈ ഒറ്റപ്പെട്ട ജീവിതത്തിനിടയിലാണ് ചില സത്യങ്ങൾ അദ്ദേഹത്തിന് തിരിച്ചറിയുവാൻ കഴിഞ്ഞത്. ഈ തിരിച്ചറിവുകൾ അകന്നുപോയവരുടെ അരികിലേക്ക് എത്താൻ ആഗ്രഹമുണര്‍ത്തുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അരികിൽ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെ ജെയ്‌സ് ജോസ് ഭദ്രമാക്കുന്നു.

ഡാഡീസ് ഡ്രീം എൻ്റർടെയ്ന്‍മെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡക്ഷൻ സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം സിബി ജോസഫ്, എഡിറ്റിംഗ് സുജീർ ബാബു സുരേന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ ഷാജു സെബാസ്റ്റ്യൻ, കലാസംവിധാനം മോഹൻദാസ്, കോസ്‌റ്റ്യും ഡിസൈൻ ഷാജു സെബാസ്റ്റ്യന്‍, മേക്കപ്പ് മാളു എസ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കെ മത്തായി. നവംബർ 21 മുതൽ ആരംഭിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മമ്മൂട്ടി- ധനുഷ് ചിത്രം 'ഓമി'ന് യു/എ സർട്ടിഫിക്കറ്റ്; ബുക്കിങ്ങിനും ആരംഭം, റിലീസ് നവംബർ 20ന്
സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസൺ' തിയറ്ററിൽ എത്താൻ ഇനി 10 ദിവസം