സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസൺ' തിയറ്ററിൽ എത്താൻ ഇനി 10 ദിവസം

Published : Nov 17, 2026, 08:01 PM IST
Cosmic Samson movie

Synopsis

സോഫിയ പോൾ നിർമ്മിച്ച് അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന, സന്ദീപ് പ്രദീപ് നായകനാകുന്ന 'കോസ്മിക് സാംസൺ' നവംബർ 27-ന് തിയേറ്ററുകളിലെത്തും. മുകേഷ്, മിയ ജോർജ് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത് വ്ലാഡ് റിംബർഗാണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായി എത്തുന്ന കോസ്മിക് സാംസൺ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ചിത്രം തിയറ്ററിൽ എത്താൻ ഇനി വെറും 10 ദിവസം മാത്രമാണ് ബാക്കി. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നംവബർ 27ന് ചിത്രം തിയറ്ററിൽ എത്തും.

കോസ്മിക് സാംസണിന്റെ സഹരചയിതാവ് അഭികൃഷ് ആണ്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. എക്കോയ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് മലയാള സിനിമാലോകം ചിത്രത്തെ നോക്കികാണുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കോ പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്), എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സജിന്‍ ബാബുവിന്‍റെ പുതിയ ചിത്രം; 'തർക്കം' ഐഎഫ്എഫ്കെയിൽ
പ്രധാന റോളിൽ ഇന്ദ്രൻസും പാർവതി തിരുവോത്തും; കാവ്യ ഫിലിം കമ്പനിയുടെ 15-ാമത് ചിത്രത്തിന് ആരംഭം