'അരിക്കൊമ്പന്‍റെ' ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ

Published : May 08, 2023, 02:40 PM IST
'അരിക്കൊമ്പന്‍റെ' ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ

Synopsis

സാജിദ് യഹിയയാണ് സംവിധാനം

ടൈറ്റില്‍ പ്രഖ്യാപിച്ച സമയത്ത് തന്നെ പ്രേക്ഷകരില്‍ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമാണ് അരിക്കൊമ്പന്‍. സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. 

ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയയുടെ വാക്കുകൾ ഇങ്ങനെ- "പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥകളും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും 'അരിക്കൊമ്പൻ' എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ".

 

എൻ എം ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ അണിയറപ്രവർത്തകർ- ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി, അമൽ മനോജ്, പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'മാരാര്‍ക്ക് പുറത്ത് ഭയങ്കര നെ​ഗറ്റീവാ'; പോകുംമുന്‍പ് വിഷ്‍ണുവിന് ഒമര്‍ ലുലു നല്‍കിയ ഉപദേശം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'