വീണ്ടും മോഹന്‍ലാലിന്‍റെ റോള്‍ തെലുങ്കില്‍ അവതരിപ്പിക്കാന്‍ ചിരഞ്ജീവി? 'ബ്രോ ഡാഡി' റീമേക്ക് വരുന്നു

Published : May 08, 2023, 12:52 PM IST
വീണ്ടും മോഹന്‍ലാലിന്‍റെ റോള്‍ തെലുങ്കില്‍ അവതരിപ്പിക്കാന്‍ ചിരഞ്ജീവി? 'ബ്രോ ഡാഡി' റീമേക്ക് വരുന്നു

Synopsis

ലൂസിഫര്‍ റീമേക്ക് ഗോഡ്‍ഫാദറിലും ചിരഞ്ജീവി ആയിരുന്നു നായകന്‍

മറ്റു ഭാഷകളിലേക്ക് നിരവധി മലയാള ചിത്രങ്ങളാണ് സമീപകാലത്ത് റീമേക്ക് ചെയ്യപ്പെട്ടത്. അതിലൊന്നായിരുന്നു ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദര്‍. മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രത്തിന്‍റെ റീമേക്ക് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ബോക്സ് ഓഫീസില്‍ തരംഗമൊന്നും തീര്‍ത്തില്ല. മോഹന്‍ രാജ ആയിരുന്നു റീമേക്കിന്‍റെ സംവിധാനം. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിന്‍റെ അടുത്ത ചിത്രവും തെലുങ്കിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡിയാണ് തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നതായി തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. ചിരഞ്ജീവി ആയിരിക്കും ഇതിലും നായകന്‍. ചിരഞ്ജീവിയുടെ കരിയറിലെ 156-ാം ചിത്രം വെങ്കി കുടുമുല സംവിധാനം ചെയ്യുമെന്നാണ് നേരത്തേ കേട്ടിരുന്നത്. എന്നാല്‍ ഈ പ്രോജക്റ്റ് നടന്നില്ല. ഇതിനു പിന്നാലെയാണ് ചിരു- 156 ബ്രോ ഡാഡിയുടെ റീമേക്ക് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയത്. ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയുടെ പേരാണ് ചിത്രത്തിന്‍റെ സംവിധായകനായി പറഞ്ഞുകേള്‍ക്കുന്നത്. ബ്രോ ഡാഡിയില്‍ പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി സിദ്ദു ജൊണ്ണലഗഡ്ഡയും ശ്രീ ലീലയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുസ്മിത കോനിഡേയ ആയിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല.

കെ എസ് രവീന്ദ്ര സംവിധാനം ചെയ്ത വാള്‍ട്ടര്‍ വീരയ്യ ആണ് ചിരഞ്ജീവിയുടെ അവസാന ചിത്രം. ഇത്തവണത്തെ സംക്രാന്തി റിലീസ് ആയി ജനുവരി 13 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ 3 ദിനങ്ങളില്‍ നിന്നു തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണിത്. ഒരു മാസത്തിനിപ്പുറം ഫെബ്രുവരി 27 ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു ചിത്രം. ഒടിടി റിലീസിന് ശേഷവും ആന്ധ്രയിലും തെലങ്കാനയിലും ചില തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്നു ചിത്രം.

ALSO READ : കളക്ഷനില്‍ കുതിപ്പുമായി ഞായറാഴ്ച; '2018' ആദ്യ വാരാന്ത്യത്തില്‍ നേടിയത്

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ