മൂന്നാം ആഴ്ചയിലും കരുത്തോടെ ബ്രോമാൻസ്; 100ലധികം തിയറ്ററുകളുമായി ചിത്രം മുന്നോട്ട്

Published : Feb 28, 2025, 12:13 PM IST
മൂന്നാം ആഴ്ചയിലും കരുത്തോടെ ബ്രോമാൻസ്; 100ലധികം തിയറ്ററുകളുമായി ചിത്രം മുന്നോട്ട്

Synopsis

മൂന്നാം ആഴ്ചയിലും മോശമല്ലാത്ത ബുക്കിങ് ആണ് പടത്തിനു ലഭിക്കുന്നത്. 

റിലീസിന് എത്തി മൂന്നാം വാരത്തിലും തിയേറ്ററുകളിലാകെ തരംഗം തീർത്തു കൊണ്ട് മികച്ച കളക്ഷൻ നേട്ടവുമായി മുന്നേറുകയാണ് ബ്രോമൻസ്. യൂത്തൻമാരുടെ മാത്രമല്ല ഫാമിലി പ്രേക്ഷകരുടെ ഇഷ്ട സിനിമയായി ബ്രോമൻസ് മാറിയിരിക്കുന്നു. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ചു ബ്രോമാൻസ് തീയറ്ററുകളില്‍ ഗംഭീരമായി ഓടുകയാണ്. 

മൂന്നാം ആഴ്ചയിലും മോശമല്ലാത്ത ബുക്കിങ് ആണ് പടത്തിനു ലഭിക്കുന്നത് അതും ഫാമിലികളുടെ അതാണ് ഈ സിനിമയുടെ വിജയവും. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്തു കൊണ്ടാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനു എത്തിയത്. സിനിമ കണ്ടിറങ്ങുന്നവർ പറയുന്ന ഒരേ ഒരു കാര്യം ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ചിരിച്ചിട്ടില്ല എന്നാണ്.

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം സിനിമയിൽ മികച്ച പെർഫോമൻസുമായി എത്തുന്നുണ്ട്. ബിനു പപ്പു, കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

'എടാ തീർന്നിട്ടില്ല, ഞാൻ തുടങ്ങീട്ടേ ഉള്ളൂ, ചെക്കൻ പൊളി മൂഡിൽ'; നിവിൻ പോളി ശരിക്കും രണ്ടും കൽപ്പിച്ചാ..

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്‍റ് എന്നിവരാണ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍