
ധ്യാൻ ശ്രീനിവാസന്റെ ആപ്പ് കൈസാ ഹോ ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. പ്രമോഷനു വേണ്ടി ഇന്നലെ ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു യൂട്യൂബറുടെ ചോദ്യത്തോട് ധ്യാൻ ശ്രീനിവാസനും അതേ രീതിയില്‍ നേരിട്ടതോടെ ചെറിയ തര്‍ക്കം ഉടലെടുത്തു. ധ്യാൻ ശ്രീനിവാസൻ തര്‍ക്കിക്കുന്ന ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കള്ളപ്പണം വെളിപ്പക്കല്‍ സ്റ്റാറെന്നാണ് ധ്യാനിനെ കുറിച്ച് കമന്റുകള്‍ എന്നും സിനിമയെ സീരിയസായി കാണണമെന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെടപ്പെട്ടത്. ചോദ്യത്തെ ആദ്യം നിസ്സാരമായി തള്ളിക്കളയുകയായിരുന്നു താരം ചെയ്‍തത്. എന്നാല്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചതോടെ ധ്യാനും മറുപടി പറയാൻ തുടങ്ങി. ഇതാണ് പിന്നീട് തര്‍ക്കത്തിലേക്ക് നയിച്ചത്.
കള്ളപ്പണം വെളിപ്പിക്കുന്നത് താനല്ലല്ലോ എന്ന് പറയുകയായിരുന്നു ധ്യാൻ, അതുകൊണ്ട് എനിക്ക് എന്താ ഗുണം. ആ രീതിയില്‍ അവര്‍ക്ക് ഗുണമുണ്ടായിട്ടുണ്ടങ്കില്‍ തന്റെ പടം നഷ്‍ടമുണ്ടാക്കിയിട്ടില്ല. എല്ലാവരും വെളുപ്പിച്ചില്ലേ?. സിനിമയെ ഞാൻ എങ്ങനെയാണോ കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്. യൂട്യൂബര്‍ സ്വന്തം ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നത്, അതേ ഗൗരവത്തോടെയാണ് ഞാൻ സിനിമയെ കാണുന്നത്. വളരെ വ്യക്തിപരമായ ചോദ്യമാണ് ചോദിച്ചത്. യൂട്യുബില്‍ ഉള്ള കമന്റിന്റെ അടിസ്ഥാനത്തിലാണോ ചോദിക്കുന്നത് നീ?. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം എന്നും ധ്യാൻ ശ്രീനിവാസൻ തെല്ലൊന്നു രോഷത്തോടെ ആരാഞ്ഞു.
ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, ഡോണി ഡാർവിൻ, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ, വിജിത തുടങ്ങിയവര്‍ ധഅ്യാൻ ശ്രീനിവാസിനൊപ്പം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക