ആ വേഷത്തിൽ മമ്മൂക്കയെ കണ്ടതും ഷോക്കായി, ഒരിക്കലും പ്രതീക്ഷിച്ചില്ല: 'ഭ്രമയു​ഗ'ത്തെ കുറിച്ച് അർജുൻ

Published : Oct 06, 2023, 09:31 PM ISTUpdated : Oct 06, 2023, 10:17 PM IST
ആ വേഷത്തിൽ മമ്മൂക്കയെ കണ്ടതും ഷോക്കായി, ഒരിക്കലും പ്രതീക്ഷിച്ചില്ല: 'ഭ്രമയു​ഗ'ത്തെ കുറിച്ച് അർജുൻ

Synopsis

നരപിടിച്ച താടിയും മുടിയുമായി ഡെവിളിഷ് ലുക്കിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി. 

രു കഥാപാത്രത്തിനായി അഭിനേതാക്കൾ എടുക്കുന്ന ഡെഡിക്കേഷൻ വേറെ ലെവൽ ആണ്. ശരീരകമായും മാനസികമായും അവർ വൻ തയ്യാറെടുപ്പുകൾ ആണ് നടത്താറുള്ളത്. ഇതിന് നിരവധി ഉദാഹരങ്ങളും നമുക്ക് മുന്നിലുണ്ട്. സമീപകാലത്തും പുതുമയാർന്ന വേഷങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ അത്തരമൊരു ലുക്ക് ആയിരുന്നു ഏതാനും നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയ ഭരിച്ചത്. ഭ്രമയു​ഗം എന്ന ഹൊറർ മൂഡിലുള്ള ചിത്രത്തിലേതാണ് ആ ലുക്ക്. 

നരപിടിച്ച താടിയും മുടിയുമായി ഡെവിളിഷ് ലുക്കിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാമായിരുന്നു. ഇപ്പോഴിതാ ഭ്രമയു​ഗത്തെ കുറിച്ചും ലൊക്കേഷനിലെ ചില അനുഭവവും പങ്കുവയ്ക്കുകയാണ് അർജുൻ അശോകൻ. മമ്മൂട്ടിയ്ക്ക് ഒപ്പം പ്രധാന വേഷത്തിൽ അർജുൻ ഭ്രമയു​ഗത്തിൽ എത്തുന്നുണ്ട്. 

അർജുൻ അശോകന്റെ വാക്കുകൾ ഇങ്ങനെ

സത്യം പറഞ്ഞാൽ നായകൻ എന്ന് പറയുന്ന പരിപാടി ഇല്ല ഭ്രമു​ഗത്തിൽ. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. മമ്മൂക്ക, ഞാൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. നായകൻ വില്ലൻ പരിപാടി ആയിട്ടൊന്നും പറഞ്ഞിട്ടില്ല. മമ്മൂക്ക നെ​ഗറ്റീവ് റോൾ എന്ന് ഓട്ടോമാറ്റിക് ആയി സോഷ്യൽ മീഡിയയിൽ വന്നതാണ്.  ഭ്രമയു​ഗം: ഏജ് ഓഫ് മാഡ്നെസ്സ് എന്നാണല്ലോ പേര്. ചെറിയൊരു വില്ലനിസം ഉള്ള കഥാപാത്രം ആണ്. 

ലൊക്കേഷൻ വൻ പൊളി ആയിരുന്നു. ഫസ്റ്റ് ലുക്കിനായി ആദ്യം വരച്ചത് വേറൊരു ടൈപ്പ് ആയിരുന്നു. ചർച്ചകളിലും പ്രീ പ്രൊഡക്ഷന് ഇടയിലും ആണ് പിന്നീടത് മാറിയത്. ഫസ്റ്റ് ഡേ പൂജ കഴിഞ്ഞ് ഷൂട്ടിന് ഇറങ്ങി. മമ്മൂക്ക ഈ വേഷത്തിൽ ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും ഞെട്ടിപ്പോയി. ഒരാളും ഫോൺ സെറ്റിൽ എടുക്കരുത് എന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ ഒളിച്ചും പാത്തും ഉപയോ​ഗിക്കണം. മമ്മൂക്ക അഞ്ചരയ്ക്ക് പോകും. പിന്നെ എല്ലാവർക്കും ഫോണെടുത്ത് കുത്തിയിരിക്കാം. അതുവരെ ഒന്നുമില്ല. ഷോക്കിം​ഗ് ആയിരുന്നു മമ്മൂക്കയുടെ ലുക്ക് കാണാൻ. കാരണം മമ്മൂക്ക ആ ലുക്കിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല. ഭ്രമയു​ഗത്തിൽ ഒരുഭാ​ഗം ആകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. 

അനീതിക്ക് മേൽ കൊടുംങ്കാറ്റാവാൻ ​'ഗരുഡൻ'; തിയറ്ററിൽ കസറാൻ ഇനി സുരേഷ് ​ഗോപി, അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ധനുഷ്- മമിത ചിത്രം കര, ഒടിടിയില്‍ എവിടെ?
വൻ ഡീല്‍, അനശ്വര രാജന്റെ തമിഴ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയി