അര്‍ജുൻ അശോകൻ ചിത്രം 'ഖജുരാഹോ ഡ്രീംസ്', ടീസര്‍ പുറത്തുവിട്ടു

Published : Apr 09, 2023, 01:56 PM IST
അര്‍ജുൻ അശോകൻ ചിത്രം 'ഖജുരാഹോ ഡ്രീംസ്', ടീസര്‍ പുറത്തുവിട്ടു

Synopsis

അർജുൻ അശോകനൊപ്പം ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

അര്‍ജുൻ അശോകൻ ചിത്രം 'ഖജുരാഹോ ഡ്രീംസ്' റിലീസിന് തയ്യാറെടുക്കുകയാണ്. അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ്'. 'ഖജുരാഹോ ഡ്രീംസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

സമൂഹത്തിലെ വ്യത്യസ്‍ത തലങ്ങളിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാലു ചെറുപ്പക്കാർ. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവർക്കൊപ്പം 'ലോല' എന്ന പെൺകുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയിൽ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെൺകുട്ടിയാണ് 'ലോല'. മധ്യപ്രദേശിലെ ഖജ്‍രാഹോ എന്ന ഷേത്രത്തിന്റേയും അതിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിന്റെയും പ്രത്യേകതകൾ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ സംഘം.അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്‍ത ഖജ്‍രാഹോയിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. ഈ സംഭവങ്ങൾ തികഞ്ഞ നർമ്മത്തിലൂടെയും ഒപ്പം ഏറെ ഉദ്വേഗത്തോടെയും അവതരിപ്പിക്കുകയാണ് 'ഖജുരാഹോ ഡ്രീംസി'ലൂടെ. സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നേഹാ സക്സേന എന്നിവരും പ്രധാന താരങ്ങളാണ്.

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസർ നിർമ്മിക്കുന്ന ചിത്രം നവാഗതനായ മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബാദ്ഷയാണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്‌ പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തെക്കൽ. കോസ്റ്റും ഡിസൈൻ അരുൺ മനോഹര്‍.

ഹരി നാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്നു. കലാസംവിധാനം മോഹൻ ദാസ് ആണ്. പ്രദീപ് നായർ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസ്.

Read More: 'ത തവളയുടെ ത' റിലീസിനൊരുങ്ങുന്നു

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും