വീണ്ടുമൊരു കബഡി പടം, 'അര്‍ജുന്‍ ചക്രവര്‍ത്തി' റിലീസിനൊരുങ്ങുന്നു

Web Desk   | Asianet News
Published : Mar 24, 2021, 07:50 PM IST
വീണ്ടുമൊരു കബഡി പടം, 'അര്‍ജുന്‍ ചക്രവര്‍ത്തി' റിലീസിനൊരുങ്ങുന്നു

Synopsis

കബഡികളിയെ അടിസ്ഥാനമാക്കി ഒരു സിനിമ വരുന്നു.

കബഡികളിയെ അടിസ്ഥാനമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി, 'അര്‍ജുന്‍ ചക്രവര്‍ത്തി' എന്ന ചിത്രമാണ് ഒരുങ്ങുന്നത്. വേണു കെ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപോഴിതാ സിനിമയുടെ ചിത്രീകരണം 75 ശതമാനം കഴിഞ്ഞിരിക്കുകയാണ്.

തെലങ്കാന, ആന്ധ്ര ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ചിത്രത്തില്‍ പുതുമുഖങ്ങളായ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുര്‍ഗേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അര്‍ജുന്‍ ചക്രവര്‍ത്തിയുടെ കുട്ടിക്കാലം മുതല്‍ മധ്യവയസ്സ് വരെയുള്ള എല്ലാ പ്രായവ്യത്യാസങ്ങളിലും ജീവിത യാത്രയെ ചിത്രീകരിക്കുന്നതിന് നായകന്‍ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നു. വിജയരാമ രാജുവിന്റെ അഭിനയം സിനിമയുടെ ആകര്‍ഷണമാകും. സിനിമയുടെ റിലീസ് തിയതി ഉടൻ അറിയിക്കും.

തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന അര്‍ജുന്‍ ചക്രവര്‍ത്തി ഹിന്ദി, മലയാളം, കന്നഡ എന്നിവിടങ്ങളില്‍ ഡബ്ബ് ചെയ്യുകയും പാന്‍ ഇന്ത്യ റിലീസ് ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്.

സംഗീതം: വിഘ്നേശ്  ഭാസ്‌കരന്‍, ഛായാഗ്രഹണം: ജഗദീഷ് ചീകത, എഡിറ്റിംഗ്: പ്രതാപ് കുമാര്‍, വസ്ത്രാലങ്കാരം: പൂജിത തടികോണ്ട, പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടുമൊന്നിക്കുന്നു? ; അപ്‌ഡേറ്റ്
മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്