വെറുപ്പുളവാക്കുന്ന ഭാഷയിലാണ് മെസേജുകളും കമന്റുകളും വരുന്നതെന്ന് പറഞ്ഞ ഇവര്‍, എല്ലാ സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.

മൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വർഷമായി തങ്ങളെ അധിക്ഷേപിക്കുന്നവരുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് ഡബ്ബിം​ഗ് ആർട്ടിസ്റ്റും നടിയുമായ രവീണ. ശ്രീജ രവിയുടെ മകളാണ് രവീണ. ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോ​ദരനുമാണ് തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും നിരന്തരം വേട്ടയാടുന്നതെന്നും പൊലീസിൽ പരാതികൾ നൽകിയിട്ടും അത് തുടരുകയാണെന്നും ഇവര്‍ പറയുന്നു. വെറുപ്പുളവാക്കുന്ന ഭാഷയിലാണ് മെസേജുകളും കമന്റുകളും വരുന്നതെന്ന് പറഞ്ഞ ഇവര്‍, എല്ലാ സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. മറ്റ് നിരവധി വനിതാ അഭിനേതാക്കൾക്കും ഇവരില്‍ നിന്നും ദുരനുഭവം ഉണ്ടെന്നും രവീണ പറയുന്നു. 

രവീണയുടെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങളെ നിന്തരം ശല്യപ്പെടുത്തുന്ന വേട്ടക്കാരനിൽ നിന്ന് എൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എന്നെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. പൊലീസിൽ നൽകിയ പരാതികളും മുന്നിറിയിപ്പുകളും ഇത് തടയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. എന്നാൽ ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ സുഹൃത്തുക്കളെയും ഉപദ്രവിക്കുന്നത് തുടരുകയാണ്.

വെറുപ്പുളവാക്കുന്ന ഭാഷയിലാണ് കമന്റുകളും മെസേജുകളും ഇവർ അയക്കുന്നത്. എന്നെ മാത്രമല്ല, എന്നോട് അടുപ്പമുള്ളവരെയും ഇവർ ലക്ഷ്യമിടുകയാണ്. ഞാൻ കാരണം ഇത് നേരിടേണ്ടി വന്ന എൻ്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുകയാണ്. ഞങ്ങൾ നിയമപരമായി നീങ്ങിയെങ്കിലും, ഇത് അവസാനിച്ചിട്ടില്ല. വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നാണ് ഇവരുടെ മോശം മെസേജുകളും കമന്റുകളും വരുന്നത്. എന്നെ മാത്രമല്ല, മറ്റ് നിരവധി വനിതാ അഭിനേതാക്കൾക്കും ഈ ദുരനുഭവം ഉണ്ട്.

പരസ്യമായി പറയേണ്ട സമയമാണിത്.

ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്ന കാര്യം:

1. അവൻ്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക.

2. അവനിൽ നിന്നോ അവൻ്റെ സഹോദരനിൽ നിന്നോ എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ജാഗ്രത പാലിക്കുക.

3. അവരുടെ കമൻ്റുകൾക്കോ മെസേജുകൾക്കോ മറുപടി നൽകരുത്.

ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമാണ് ചെന്നൈ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് തെളിയിക്കാൻ ഇത്തരം ജന്തുക്കൾക്കെതിരെ അധികാരികൾ നടപടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

View post on Instagram

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming