'എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവർക്ക് ഒരു ലോഡ് പുച്ഛം'; ദുർ​ഗയുടെ ഭർത്താവ്

Published : Jul 09, 2022, 04:24 PM ISTUpdated : Jul 09, 2022, 04:30 PM IST
'എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവർക്ക് ഒരു ലോഡ് പുച്ഛം'; ദുർ​ഗയുടെ ഭർത്താവ്

Synopsis

'കുടുക്ക് 2025' എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരിൽ ‌ദുർ​ഗ കൃഷ്ണക്ക് എതിരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.

ടി ദുര്‍ഗ കൃഷ്ണക്കെതിരായ(Durga Krishna) സൈബർ ആക്രമണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് നടിയുടെ ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രൻ(Arjun Ravindran). കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവർക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നൽകാനുള്ളതെന്ന് അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് തന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും അർജുൻ കുറിച്ചു. 

'കുടുക്ക് 2025' എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരിൽ ‌ദുർ​ഗ കൃഷ്ണക്ക് എതിരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ വന്നതിന് പിന്നാലെ വീണ്ടും നടിക്കെതിരെ അധിക്ഷേപങ്ങള്‍ നടന്നു. ഈ അവസരത്തിലാണ് അർജുൻ രം​ഗത്തെത്തിയത്. അര്‍ജുന്‍റെ പോസ്റ്റ് ദുര്‍ഗ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

അർജുന്റെ വാക്കുകൾ ഇങ്ങനെ

വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ,

എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.

'അര്‍ജുനെ പോലെ ഭാര്യയുടെ ജോലിയോട് ബഹുമാനമുള്ള എത്ര പേരുണ്ട്'; ദുര്‍ഗക്ക് പിന്തുണയുമായി കൃഷ്ണ ശങ്കര്‍

അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാങ്കങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'