ബജറ്റ് 18 കോടി, കേരളത്തില്‍ നേടിയത് വൻ തുക, ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്

Published : Jun 25, 2026, 12:04 PM IST
Arjun Sarja

Synopsis

ഒടുവില്‍ ബ്ലാസ്റ്റ് ഒടിടിയില്‍ എത്തി.

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു. ആഗോള റിലീസായി മെയ് 28ന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്. സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 71 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 57 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം ബ്ലാസ്റ്റ് 15 കോടിക്ക് മുകളില്‍ നേടിയിരുന്നു. വെറും 18 കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. ഇപ്പോഴിതാ ബ്ലാസ്റ്റിന്റെ ഒടിടിയിലും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ബ്ലാസ്റ്റിന്റെ ഒടിടി സ്‍ട്രീമിംഗ്.

അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്‍ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്‍തിരിക്കുന്നത് പ്രദീപ് രാഘവാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിഷ്‍ണു വിശാൽ - ഐശ്വര്യ ലക്ഷ്‍മി ചിത്രം 'ഗാട്ട കുസ്തി 2’ ജൂലൈ മൂന്നിന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എന്റർടെയിൻമെന്റ്
അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ "വീരനാഗ "ഗാനം പ്രൊമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ മൂന്നിന്