'ആരോ വിരല്‍ മീട്ടി', മനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമി

Web Desk   | Asianet News
Published : Aug 10, 2021, 09:40 AM IST
'ആരോ വിരല്‍ മീട്ടി', മനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമി

Synopsis

പ്രണയവര്‍ണങ്ങളിലെ മനോഹരമായ ഗാനത്തിന് കവര്‍ വേര്‍ഷനുമായി റിമി ടോമി.

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്‍ടപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ് ആരോ വിരല്‍ മീട്ടി എന്ന ഗാനം. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയിലേതാണ് ഗാനം. സിനിമ പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഇത്രയായിട്ടും എല്ലാവരും പാടികേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനം. ഇപോഴിതാ ആരോ വിരല്‍ മീട്ടി എന്ന ഗാനത്തിന് അതിമനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമി എത്തിയിരിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയാണ് സിനിമയിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.  കെ ജെ യേശുദാസും കെ എസ് ചിത്രയുമാണ് ഗാനം ആലപിച്ചിച്ചത്. ഇപ്പോള്‍ മനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമിയും രംഗത്ത് എത്തിയിരിക്കുന്നു. അതിമനോഹരമായ ദൃശ്യങ്ങളും പാട്ടിന് ചാരുതയേകുന്നു.

അമോഷ് പുതിയാറ്റില്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

പ്രണവ് കെ എസ് പ്രോഗ്രാമിംഗ്. സായ് പ്രകാശ് മിക്സിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മാസ്റ്ററിഗും സായ് പ്രകാശാണ്.  യഥാര്‍ഥ പാട്ടിനെ മോശപ്പെടുത്താതെയാണ് റിമി ടോമിയുടെയും ഗാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ