'ട്രോള് ചെയ്ത് കീറിക്കൊല്ലാൻ പറ്റില്ല', അമൽ പണിപ്പുരയിലാണ്; പ്രതീക്ഷയേറ്റി ബി​ഗ് ബി 2 അപ്ഡേറ്റ്

Published : Nov 02, 2024, 04:19 PM IST
'ട്രോള് ചെയ്ത് കീറിക്കൊല്ലാൻ പറ്റില്ല', അമൽ പണിപ്പുരയിലാണ്; പ്രതീക്ഷയേറ്റി ബി​ഗ് ബി 2 അപ്ഡേറ്റ്

Synopsis

അമൽ നീരദിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ബൊഗയ്ൻവില്ലയിലെ ആർട്ട് ഡയറക്ടറാണ് ജോസഫ് നെല്ലിക്കൽ.

കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ മമ്മൂട്ടിയുടെ ഏറ്റവും മികച്ച സ്റ്റൈലിഷ് കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഒരുത്തരമേ പ്രേക്ഷകർക്ക് കാണു. 'ബിലാല്‍ ജോണ്‍ കുരിശിങ്കൽ'. അമൽ നീരദ് എന്ന സംവിധായകനെ മലയാളികൾക്ക് സമ്മാനിച്ച ബി​ഗ് ബിയിലേതാണ് ഈ വേഷം. റിലീസ് വേളയിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് വലിയ ജനപ്രീതി ബി​ഗ് ബിയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നത് ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗത്തിന് വേണ്ടിയാണ് എന്ന കാര്യത്തിൽ തർക്കവുമില്ല. അതുകൊണ്ട് തന്നെ ബിലാലുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾ പോലും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

അമൽ നീരദിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ബൊഗയ്ൻവില്ലയിലെ ആർട്ട് ഡയറക്ടറാണ് ജോസഫ് നെല്ലിക്കൽ. വരാൻ പോകുന്ന വലിയൊരു പടത്തിന് മുമ്പുള്ളൊരു പടമെന്നാണ് ബൊഗയ്ൻവില്ലയെ കുറിച്ച് അമൽ നീരദ് പറഞ്ഞതെന്ന് ജോസഫ് പറയുന്നു. ബി​ഗ് ബി 2 വരുമെന്നും പ്രതീക്ഷകൾ ഏറെയുള്ള സിനിമയായത് കൊണ്ട് തന്നെ അതിന്റെ പണിപ്പുരയിലാണ് അമലെന്നും ഇദ്ദേഹം പറഞ്ഞു. 

'ഭീഷ്മപർവം' സൂപ്പർ ഹിറ്റ്, പിന്നാലെ 'ധീരനു'മായി ദേവദത്ത് ഷാജി; നായകൻ രാജേഷ് മാധവൻ

"ബി​ഗ് ബിയിലാണ് ഞാനും അമലും ആദ്യമായി ഒന്നിച്ച് വർക്ക് ചെയ്യുന്നത്. ശേഷം, അൻവർ, ബാച്ചിലർ പാർട്ടി, ഭീഷ്മപർവ്വം ചെയ്തു. ഇപ്പോൾ ബൊഗയ്ൻവില്ലയിൽ എത്തി നിൽക്കുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിനെ കുറിച്ച് അമൽ നീരദ് പറഞ്ഞത്. കുറച്ച് ക്ലാസായിട്ട് ചെയ്യണം, എന്റെ സ്ഥിരം പാറ്റേൺ അല്ലാത്തൊരു സിനിമയാണെന്നും പറഞ്ഞിരുന്നു. വരാൻ പോകുന്നൊരു വലിയ പടത്തിന് ഇടയിൽ എടുക്കുന്നൊരു പടമാണെന്നും പറഞ്ഞിരുന്നു. എല്ലാവരും വളരെ പ്രതീക്ഷയോടെ ഇരിക്കുന്ന ഒന്നാണ് ആ വലിയ പടം. ബി​ഗ് ബി 2. വലിയൊരു പ്രതീക്ഷയുള്ള പടമാണ് അത്. ആ പ്രതീക്ഷകൾക്ക് കൊടുക്കേണ്ട സിനിമയായിരിക്കണം അത്. അല്ലെങ്കിൽ ആളുകൾ ട്രോള് ചെയ്ത് കീറിക്കൊല്ലുന്നൊരു പരിപാടിയുണ്ടല്ലോ ഇപ്പോൾ. അത് നടക്കാതിരിക്കാനുള്ളൊരു കാത്തിരിപ്പാണ്. അമലിന്റെ അടുത്ത പടം ബി​ഗ് ബി 2 ആണെന്ന് പറയാൻ പറ്റില്ല. വേറെയും കുറച്ച് പ്രോജക്ടുകളുണ്ട്. ഏതാണ് എന്നത് ഔദ്യോ​ഗികമായി അനൗൺസ് ചെയ്തിട്ടില്ല", എന്നാണ് ജോസഫ് നെല്ലിക്കൽ പറഞ്ഞത്. ക്ലബ്ബ് എഫ്എമ്മിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'
'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക