എസ് എന്‍ സ്വാമിയുടെ സംവിധാന അരങ്ങേറ്റം; 'സീക്രട്ട്' ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം

Published : Nov 02, 2024, 03:41 PM IST
എസ് എന്‍ സ്വാമിയുടെ സംവിധാന അരങ്ങേറ്റം; 'സീക്രട്ട്' ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം

Synopsis

മുതിര്‍ന്ന തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രം

മുതിര്‍ന്ന തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലെത്തിയത് ജൂലൈയില്‍ ആയിരുന്നു. ഇപ്പോഴിതാ മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് ധ്യാന്‍ ശ്രീനിവാസനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് എൻ സ്വാമിയുടേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ കഥയും തിരക്കഥയും. 

ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കോസ്റ്റ്യൂം സ്റ്റെഫി സേവിയർ, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ശിവറാം, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, അസേസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് അജിത് എ ജോർജ്, വിഎഫ്എക്സ് ഡിജിബ്രിക്ക്സ്, ഡിഐ മോക്ഷ, സ്റ്റിൽസ് നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പിആർഒ പ്രതീഷ് ശേഖർ.

ALSO READ : 'സ്‍കൂള്‍ കുട്ടികള്‍ എന്നെ കണ്ടാല്‍ ആ ഡയലോഗുകള്‍ പറയും'; 'മഞ്ഞുരുകും കാല'ത്തിലെ കുഞ്ഞ് ജാനിക്കുട്ടി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ