കൊവിഡ്: ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി 'തല'

Web Desk   | Asianet News
Published : May 14, 2021, 01:34 PM ISTUpdated : May 14, 2021, 01:38 PM IST
കൊവിഡ്: ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി 'തല'

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി അജിത്ത്.

രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത അനുഭവിക്കുകയാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യമൊട്ടാകെ കൈകോര്‍ക്കേണ്ട കാലമാണ്. കൊവിഡ് മരണ വാര്‍ത്തകള്‍ ഞെട്ടിക്കുകയാണ്. കൊവിഡ് ഭീഷണി നേരിടുന്ന തമിഴ്‍നാട്ടില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് തല അജിത്ത്.

അജിത്ത് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ശ്രീ അജിത്ത് കുമാര്‍ ഇന്ന് ബാങ്ക് ട്രാൻസ്‍ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നുവെന്ന് മാനേജര്‍ സുരേഷ് ചന്ദ്ര അറിയിക്കുന്നു. ഒട്ടേറെ പേരാണ് അജിത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. തമിഴ്‍നാട്ടില്‍ ഏറ്റവും ആരാധകരുള്ള താരമാണ് അജിത്ത്.

ഓക്സിജൻ കിട്ടാതെ ആള്‍ക്കാര്‍ മരിക്കുന്നുവെന്ന വാര്‍ത്തകളടക്കം തമിഴ്‍നാട്ടില്‍ നിന്ന് വരുന്നുണ്ട്.

വലിമൈ എന്ന സിനിമയാണ് അജിത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ