നീണ്ട ഇടവേളയ്ക്ക് ശേഷം അവർ ഒന്നിക്കുന്നു; അക്ഷയ് കുമാറിനൊപ്പം ചിത്രമൊരുക്കാൻ പ്രിയദർശൻ

Web Desk   | Asianet News
Published : Jul 03, 2021, 07:19 PM IST
നീണ്ട ഇടവേളയ്ക്ക് ശേഷം അവർ ഒന്നിക്കുന്നു; അക്ഷയ് കുമാറിനൊപ്പം ചിത്രമൊരുക്കാൻ പ്രിയദർശൻ

Synopsis

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുകയാണ്. 

ബോളിവുഡ് താരം അക്ഷയ് കുമാറുമായി ചിത്രമൊരുക്കാൻ സംവിധായകൻ പ്രിയദർശൻ. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നത്. പ്രിയദർശൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പം ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

"നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം അടുത്ത ഹിന്ദി ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഈ ചർച്ച ഞാൻ ഏറെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്", എന്നായിരുന്നു പ്രിയദർശന്റെ കുറിപ്പ്. അക്ഷയ് കുമാറും ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഹേരാ ഫെരി, ഭൂൽ ഭുലയ്യ,ഭഗം ഭാഗ്, ഖട്ട മീത്ത തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. 

നിലവിൽ ഹംഗാമ 2വാണ് പ്രിയദർശന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മിന്നാരത്തിന്റെ ഹിന്ദി റീമേക്കാണ് ഹം​ഗാമ2. പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ റിമേക്കായ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്. 

അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ