
ദിലീഷ് പോത്തന്‍റെ 'ജോജി'യില്‍ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ബാബുരാജ് അവതരിപ്പിച്ച 'ജോമോന്‍ പനച്ചേല്‍'. ജോമോന്‍റെ ചില ഡയലോഗുകളും റിലീസിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമായതിനാല്‍ മലയാളികള്‍ അല്ലാത്ത പ്രക്ഷകരിലേക്കും ആദ്യദിനങ്ങളില്‍ തന്നെ ഈ ചിത്രം എത്തിയിരുന്നു. 'ജോജി'യിലെ ബാബുരാജിന്‍റെ പ്രകടനം ഇഷ്‍ടപ്പെട്ടവരില്‍ ഒരു തമിഴ് താരം കൂടിയുണ്ട്. വിശാല്‍ ആണ് അത്. 'ജോമോന്‍ പനച്ചേല്‍' ആയുള്ള ബാബുരാജിന്‍റെ പ്രകടനം ഇഷ്‍ടപ്പെട്ടതിനെത്തുടര്‍ന്ന് തന്‍റെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലേക്ക് ബാബുരാജിനെ ക്ഷണിച്ചിരിക്കുകയാണ് വിശാല്‍.
തു പ ശരവണന്‍റെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന ചിത്രത്തിലാണ് ബാബുരാജ് അഭിനയിക്കുന്നത്. ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ച പ്രോജക്റ്റില്‍ നായികയാവുന്നത് തെലുങ്ക്, തമിഴ് താരം ഡിംപിള്‍ ഹയതിയാണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നതെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രമാണെങ്കിലും 'വില്ലന്‍' എന്നല്ല പറയേണ്ടതെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തിലേക്ക് ക്ഷണിക്കാനായി വിശാല്‍ തന്നെയാണ് തന്നെ ഫോണില്‍ വിളിച്ചതെന്നും.
സമാന്തരമായി പോകുന്ന മൂന്ന് സ്റ്റോറിലൈനുകളും മൂന്ന് കഥാപാത്രങ്ങളുമാണ് ചിത്രത്തില്‍. വിശാലും ഡിംപിള്‍ ഹയതിയും ബാബുരാജുമാണ് ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. "മൂന്ന് എപ്പിസോഡുകള്‍ ആയി മുന്നോട്ടു പോകുന്ന സിനിമയില്‍ ഈ കഥാപാത്രങ്ങള്‍ അവസാനം നേര്‍ക്കുനേരെ വരികയാണ്. എന്‍റെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്‍ഡ് ഉണ്ട്", ബാബുരാജ് പറയുന്നു. ഹൈദരാബാദ് രാമോജിറാവു ഫിലിം സിറ്റിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലേക്ക് ബാബുരാജ് ഈ മാസം പത്തിന് ജോയിന്‍ ചെയ്യും. 30 ദിവസത്തെ ഡേറ്റ് ആണ് ബാബുരാജ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് കൂടാതെ ചെന്നൈയിലും കുറച്ച് ഭാഗം ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. കവിന്‍ രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ രവീണ രവിയും അഭിനയിക്കുന്നുണ്ട്. സംഗീതം യുവന്‍ ഷങ്കര്‍ രാജ. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. ഓഡിയോഗ്രഫി തപസ് നായക്.
അജിത്ത് നായകനായ 'ജന'യിലും വിക്രം നായകനായ 'സ്കെച്ചി'ലും ഇതിനു മുന്‍പ് ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ